തൃശൂർ ജില്ല ബി കാറ്റഗറിയിൽ ,കൂടിച്ചേരലുകൾ അനുവദിക്കില്ല , ഇന്ന് രോഗം സ്ഥിരീകരിച്ചത് 2687 പേർക്ക്
തൃശൂർ : കോവിഡ് വ്യാപനം രൂക്ഷമായ . തൃശൂർ ജില്ല ബി കാറ്റഗറിയിൽ. ഇതനുസരിച്ച് രാഷ്ട്രീയ, സാമൂഹ്യ സാംസ്കാരിക, മതപരമായ, സാമുദായിക, പൊതു പരിപാടികൾ ഉൾപ്പെടെ യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ലെന്ന് കളക്ടർ അറിയിച്ചു. മതപരമായ ആരാധനകൾ ഓൺലൈനായി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കുകയുള്ളൂ. തിരുവനന്തപുരം സി കാറ്റഗറിയിലാണ്. നിലവിൽ തിരുവനന്തപുരം മാത്രമാണ് സി കാറ്റഗറിയിലുള്ളത്. തൃശൂരിനെ കൂടാതെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട് ജില്ലകളുമാണ് ബി കാറ്റഗറിയിലുള്ളത്
ജില്ലയിൽ തിങ്കളാഴ്ച 2687 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 833 പേരും വീട്ടു നിരീക്ഷണത്തിലുള്ള 18965 പേരും ചേർന്ന് 22,485 പേരാണ് ജില്ലയിൽ ആകെ രോഗബാധിതരായിട്ടുള്ളത്. 1802 പേർ രോഗമുക്തരായി. ഇന്ന് റിപ്പോർട്ട് ചെയ്ത 07 ക്ലസ്റ്ററുകളും ചേർത്ത് നിലവിൽ 71 ക്ലസ്റ്ററുകളാണുള്ളത്. ഇതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, ആരോഗ്യ സ്ഥാപനങ്ങൾ, പോലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുന്നു.
ജില്ലയിൽ ഇതുവരെ 47,71,591 കോവിഡ് 19 വാക്സിൻ വിതരണം ചെയ്തു. ഇതിൽ 25,41,340 പേർ ഒരു ഡോസ് വാക്സിനും, 21,80,329 പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. ജില്ലയിൽ 49,922 പേർ കരുതൽ ഡോസ് വാക്സിൻ സ്വീകരിച്ചു. 1,09,585 കുട്ടികളാണ് (15-18 വയസ്സ്) ജില്ലയിൽ ഇതുവരെ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചത്