Madhavam header
Above Pot

തൃശ്ശൂര്‍ ജില്ലയില്‍ മൂവായിരം കടന്ന് കോവിഡ്, ടി പി ആർ 15.42%

തൃശ്ശൂര്‍ : ജില്ലയില്‍ മൂവായിരം കടന്ന് കോവിഡ്, ബുധനാഴ്ച്ച 3,005 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,034 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11,499 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 112 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,19,252 ആണ്. 3,05,974 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.42% ആണ്.

  ജില്ലയില്‍ ബുധനാഴ്ച്ച സമ്പര്‍ക്കം വഴി 2,989 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 07  ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 03 പേര്‍ക്കും, ഉറവിടം അറിയാത്ത 06 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 172 പുരുഷന്‍മാരും 215 സ്ത്രീകളും പത്ത് വയസ്സിനു താഴെ 108 ആണ്‍കുട്ടികളും 125 പെണ്‍കുട്ടികളുമുണ്ട്.

Astrologer

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

  1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 253
  2. വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 669
  3. സര്‍ക്കാര്‍ ആശുപത്രികളില്‍ – 323
  4. സ്വകാര്യ ആശുപത്രികളില്‍ – 351
  5. വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 751

കൂടാതെ 6,147 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
2,659 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 352 പേര്‍ ആശുപത്രിയിലും 2,307 പേര്‍ വീടുകളിലുമാണ്.

     19,488 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 12,823  പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 6,478 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 187 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 23,94,633 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

.
പരിയാരം, നാലുക്കെട്ട്, വരന്തരപ്പിളളി, ദേശമംഗലം, പെരുമ്പിലാവ്, ചൂണ്ടല്‍, കണ്ടാണശ്ശേരി, വെങ്കിടങ്ങ്, കെ.എസ്.ആര്‍.ടി.സി ഗുരുവായൂര്‍ എന്നിവിടങ്ങളില്‍ നാളെ (29ന് ) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടണ്‍താണ്.

ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍

വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്‍റ് ഡോസ്

  1. ആരോഗ്യപ്രവര്‍ത്തകര്‍ 48,860 41,520
  2. മുന്നണി പോരാളികള്‍ 39,209 27,165
  3. 18-44 വയസ്സിന് ഇടയിലുളളവര്‍ 2,46,136 26,606
  4. 45 വയസ്സിന് മുകളിലുളളവര്‍ 7,93,498 3,90,908
    ആകെ 11,27,703 4,86,199
Vadasheri Footer