Post Header (woking) vadesheri

തൃശ്ശൂരിൽ കോവിഡ് കേസുകളുടെ എണ്ണവും , ടി പി ആറും ഉയർന്ന് തന്നെ , ഇന്ന് സ്ഥിരീകരിച്ചത് 2,190 പേർക്ക്

Above Post Pazhidam (working)

തൃശൂര്‍ :തൃശ്ശൂരിൽ കോവിഡ് കേസുകളുടെ എണ്ണവും , ടി പി ആറും ഉയർന്ന് തന്നെ . ഞായറാഴ്ച്ച ജില്ലയില്‍ 2,190 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2006 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,469 ആണ്. തൃശൂര്‍ സ്വദേശികളായ 108 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,12,126 ആണ്. 2,99,902 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.35% ആണ്.

ജില്ലയില്‍ ഞായറാഴ്ച്ച സമ്പര്‍ക്കം വഴി 2,174 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 07 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 04 ആള്‍ക്കും, ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 147 പുരുഷന്‍മാരും 140 സ്ത്രീകളും പത്ത് വയസ്സിനു താഴെ 91 ആണ്‍കുട്ടികളും 77പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 261
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 582
സര്‍ക്കാര്‍ ആശുപത്രികളില്‍ – 323
സ്വകാര്യ ആശുപത്രികളില്‍ – 326
വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 718

First Paragraph Jitesh panikar (working)

കൂടാതെ 6,069 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
2,538 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 321 പേര്‍ ആശുപത്രിയിലും 2,217 പേര്‍ വീടുകളിലുമാണ്.

12,620 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 8,624 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 3,900 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 96 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 23,43,602 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

മാമ്പ്ര, കൂഴൂര്‍, എലിഞ്ഞിപ്ര, നാലുക്കെട്ട്, അരിമ്പൂര്‍, അയ്യന്തോള്‍, മുണ്ടത്തിക്കോട്, അവണ്ണൂര്‍, വരവൂര്‍, കൊണ്ടാഴി, നടത്തറ എന്നിവിടങ്ങളില്‍ നാളെ (26) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

                 ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍

വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്‍റ് ഡോസ്
ആരോഗ്യപ്രവര്‍ത്തകര്‍ 48,762 41,418
മുന്നണി പോരാളികള്‍ 39,168 27,154
18-44 വയസ്സിന് ഇടയിലുളളവര്‍ 2,23,646 25,395
45 വയസ്സിന് മുകളിലുളളവര്‍ 7,81,067 3,80,430
ആകെ 10,92,643 4,74,397