Post Header (woking) vadesheri

തൃശൂരിൽ കോവിഡ് താണ്ഡവമാടുന്നു , ഇന്ന് സ്ഥിരീകരിച്ചത് 1,762 പേര്‍ക്ക്,ടി പി ആർ 17.94%

Above Post Pazhidam (working)

തൃശൂര്‍ : ജില്ലയില്‍ തിങ്കളാഴ്ച്ച 1,762 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 2,717 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11,399 ആണ്. തൃശൂർ സ്വദേശികളായ 75 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,49,665 ആണ്. 3,36,430 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.94% ആണ്.

Arya bhavan inner

Second Paragraph  Sarovaram(working)

ജില്ലയില്‍ തിങ്കളാഴ്ച്ച സമ്പര്‍ക്കം വഴി 1,743 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 09 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 04 പേര്‍ക്കും, ഉറവിടം അറിയാത്ത 06 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

Third paragraph Saravan bhavan

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 113 പുരുഷന്‍മാരും 128 സ്ത്രീകളും 10 വയസ്സിനു താഴെ 57 ആണ്‍കുട്ടികളും 60 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

First Paragraph Jitesh panikar (working)

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 230
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 661
സര്‍ക്കാര്‍ ആശുപത്രികളില്‍ – 348
സ്വകാര്യ ആശുപത്രികളില്‍ – 537
വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 998
കൂടാതെ 6,863 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
2,494 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 279 പേര്‍ ആശുപത്രിയിലും 2,215 പേര്‍ വീടുകളിലുമാണ്.

 9,823 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 4,270  പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 5,372 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 181 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 25,95,418 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

മാടക്കത്തറ, പടിയൂര്‍, അരിമ്പൂര്‍ , മണലൂര്‍ , വാടാനപ്പിളളി, മാടവന, എടവിലങ്ങ് , എരുമപ്പെട്ടി , വരവൂര്‍ എന്നിവിടങ്ങളില്‍ നാളെ (10 ന് ) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടണ്‍താണ്.

ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍

വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്‍റ് ഡോസ്
ആരോഗ്യപ്രവര്‍ത്തകര്‍ 49,404 41,660
മുന്നണി പോരാളികള്‍ 39,530 27,277
18-44 വയസ്സിന് ഇടയിലുളളവര്‍ 3,59,204 39,827
45 വയസ്സിന് മുകളിലുളളവര്‍ 8,99,330 4,68,730
ആകെ 13,47,468 5,77,494