Post Header (woking) vadesheri

തൃശ്ശൂര്‍ ജില്ലയില്‍ 974 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 11.85%

Above Post Pazhidam (working)

Arya bhavan inner

തൃശ്ശൂര്‍: ജില്ലയില്‍ ചൊവ്വാഴ്ച്ച 974 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 963 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3,521 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 72 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,19,054 ആണ്. 5,13,697 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.85% ആണ്.

Second Paragraph  Sarovaram(working)
  ജില്ലയില്‍ ചൊവ്വാഴ്ച്ച സമ്പര്‍ക്കം വഴി 969 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 03 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 02 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 89 പുരുഷന്‍മാരും 67 സ്ത്രീകളും പത്ത് വയസ്സിനു താഴെ 33 ആണ്‍കുട്ടികളും 22 പെണ്‍കുട്ടികളുമുണ്ട്.

Third paragraph Saravan bhavan

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

First Paragraph Jitesh panikar (working)

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 87
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 87
സര്‍ക്കാര്‍ ആശുപത്രികളില്‍ – 93
സ്വകാര്യ ആശുപത്രികളില്‍ – 186
കൂടാതെ 2,094 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.

578 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 71 പേര്‍ ആശുപത്രിയിലും 507 പേര്‍ വീടുകളിലുമാണ്.

8,221 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 2,056 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 5,755 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 410 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 34,50,006 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

ജില്ലയില്‍ ഇതുവരെ 35,37,349 ഡോസ് കോവിഡ് 19 വാക്സിന്‍ വിതരണം ചെയ്തു. ഇതില്‍ 22,89,779 പേര്‍ ഒരു ഡോസ് വാക്സിനും, 12,47,570 പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.