Post Header (woking) vadesheri

തൃശൂരില്‍ 952 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 10.35%

Above Post Pazhidam (working)

Arya bhavan inner

തൃശൂര്‍: ജില്ലയില്‍ ബുധനാഴ്ച്ച 952 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 987 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3,497 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 77 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,20,006 ആണ്. 5,14,684 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.35% ആണ്.

Second Paragraph  Sarovaram(working)
  ജില്ലയില്‍ ബുധനാഴ്ച്ച സമ്പര്‍ക്കം വഴി 943 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 05 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 82 പുരുഷന്‍മാരും 77 സ്ത്രീകളും പത്ത് വയസ്സിനു താഴെ 29 ആണ്‍കുട്ടികളും 23 പെണ്‍കുട്ടികളുമുണ്ട്.

Third paragraph Saravan bhavan

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

First Paragraph Jitesh panikar (working)

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 96
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 83
സര്‍ക്കാര്‍ ആശുപത്രികളില്‍ – 86
സ്വകാര്യ ആശുപത്രികളില്‍ – 185
കൂടാതെ 2,095 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.

988 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 76 പേര്‍ ആശുപത്രിയിലും 912 പേര്‍ വീടുകളിലുമാണ്.

9,201 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 2,036 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 5,718 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 1447 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 34,59,207 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
.

ജില്ലയില്‍ ഇതുവരെ 35,52,937 ഡോസ് കോവിഡ് 19 വാക്സിന്‍ വിതരണം ചെയ്തു. ഇതില്‍ 22,91,241 പേര്‍ ഒരു ഡോസ് വാക്സിനും, 12,61,696 പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.