Header 1 = sarovaram
Above Pot

തൃശൂരിൽ 930 പേര്‍ക്ക് കൂടി കോവിഡ് ടി പി ആർ 12.47%

തൃശൂര്‍ : ജില്ലയില്‍ ശനിയാഴ്ച്ച 930 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,421 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 7,507 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 63 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,02,453 ആണ്. 4,93,088 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.47% ആണ്.

  ജില്ലയില്‍ ശനിയാഴ്ച്ച   സമ്പര്‍ക്കം വഴി 918 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 05 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 03 പേര്‍ക്കും, ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 71 പുരുഷന്‍മാരും 84 സ്ത്രീകളും പത്ത് വയസ്സിനു താഴെ 36 ആണ്‍കുട്ടികളും 35 പെണ്‍കുട്ടികളുമുണ്ട്.

Astrologer

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 151
വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 232
സര്‍ക്കാര്‍ ആശുപത്രികളില്‍ – 179
സ്വകാര്യ ആശുപത്രികളില്‍ – 280
വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 58

കൂടാതെ 5,677 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
1,325 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 133 പേര്‍ ആശുപത്രിയിലും 1,192 പേര്‍ വീടുകളിലുമാണ്.

7,455 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 1,657 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 5,470 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 328 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 33,15,912 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

                 എരുമപ്പെട്ടി,മറ്റത്തൂർ ,പഴഞ്ഞി,ആലപ്പാട് ,ആളൂർ എന്നിവിടങ്ങളിൽ     നാളെ (  ഞായറാഴ്ച്ച) മൊബൈല്‍ ടെസ്റ്റിംഗ്;  ലാബുകള്‍ കോവിഡ്-19  ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. 

ജില്ലയില്‍ ഇതുവരെ 33,37,193 ഡോസ് കോവിഡ് 19 വാക്സിന്‍ വിതരണം ചെയ്തു. ഇതില്‍ 22,68,553 പേര്‍ ഒരു ഡോസ് വാക്സിനും, 10,68,640 പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.

Vadasheri Footer