Post Header (woking) vadesheri

തൃശ്ശൂര്‍ ജില്ലയില്‍ 829 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 11.85%

Above Post Pazhidam (working)

Arya bhavan inner

തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച  829 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 121 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5,293 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 78 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,22,518 ആണ്. 5,15,390 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.85% ആണ്.

Second Paragraph  Sarovaram(working)

Third paragraph Saravan bhavan

      ജില്ലയില്‍ ശനിയാഴ്ച്ച സമ്പര്‍ക്കം വഴി 821 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 01 ആള്‍ക്കും, 04 ആരോഗ്യപ്രവര്‍ത്തകനും, ഉറവിടം അറിയാത്ത 03 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

First Paragraph Jitesh panikar (working)

   രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 63 പുരുഷന്‍മാരും 75 സ്ത്രീകളും         പത്ത് വയസ്സിനു താഴെ 32 ആണ്‍കുട്ടികളും 30 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 68
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 70
സര്‍ക്കാര്‍ ആശുപത്രികളില്‍ – 80
സ്വകാര്യ ആശുപത്രികളില്‍ – 199
കൂടാതെ 4,047 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.

   850 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 60 പേര്‍ ആശുപത്രിയിലും  790 പേര്‍ വീടുകളിലുമാണ്.

6,995  സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 1,718 പേര്‍ക്ക്  ആന്‍റിജന്‍ പരിശോധനയും, 4,897 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 380 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 34,83,147 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
314ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 3,54,288 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 28 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.

ജില്ലയില്‍ ഇതുവരെ 35,93,806 ഡോസ് കോവിഡ് 19 വാക്സിന്‍ വിതരണം ചെയ്തു. ഇതില്‍ 22,95,155 പേര്‍ ഒരു ഡോസ് വാക്സിനും, 12,98,651 പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.