


തൃശ്ശൂര്‍ : ജില്ലയില്‍ ബുധനാഴ്ച്ച 802 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1879 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,097 ആണ്. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,30,410 ആണ്. 5,19,446 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.71% ആണ്.

ജില്ലയില്‍ ബുധനാഴ്ച്ച സമ്പര്‍ക്കം വഴി 792 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 01 ആള്‍ക്കും,06 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 03 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
7,488 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 1,581 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 5,048 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 859 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 35,56,652 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
ജില്ലയില്‍ ഇതുവരെ 37,55,659 ഡോസ് കോവിഡ് 19 വാക്സിന്‍ വിതരണം ചെയ്തു. ഇതില്‍ 23,09,893 പേര്‍ ഒരു ഡോസ് വാക്സിനും, 14,45,766 പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.