Madhavam header
Above Pot

ഗുരുവായൂർ ചെമ്പൈ പുരസ്കാരം നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കറിന്

ഗുരുവായൂർ : ഏകാദശിയോടനുബന്ധിച്ച് ഗുരുവായൂർ ദേവസ്വം നൽകുന്ന ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കറിന് . നാദസ്വര രംഗത്ത് ഏഴുപതിറ്റാണ്ടായി നൽകിയ സമഗ്ര സംഭാവന മാനിച്ചാണ് പുരസ്കാരം . ഇതാദ്യമായാണ് ഒരു നാദസ്വരം കലാകാരൻ ചെമ്പൈ പുരസ്കാരത്തിന് അർഹനാകുന്നത് . 50,001 / – രൂപയും ശ്രീഗുരുവായൂരപ്പന്റെ രൂപം മുദ്രണം ചെയ്ത 10 ഗ്രാം സ്വർണ്ണപ്പതക്കവും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം .

Astrologer

ഗുരുവായൂർ ഏകാദശി യോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 47 -ാമത് ചെമ്പൈ സംഗീതോത്സവത്തിന്റെ ഉദ്ഘാടന ദിവസമായ നവംബർ 29 ന് . വൈകിട്ട് 5 ന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ പുരസ്കാരം സമ്മാനിക്കും . തുടർന്ന് പുരസ്കാര ജേതാവിന്റെ നാദസ്വര കച്ചേരിയും ഉണ്ടാകും .

ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ.കെ.ബി.മോഹൻദാസ് കൺവീനറും ഭരണസമിതി അംഗം.കെ.വി.ഷാജി , സംഗീതജ്ഞരായ പ്രൊഫ . വൈക്കം വേണുഗോപാൽ ,.തിരുവിഴ ശിവാനന്ദൻ എന്നിവരടങ്ങിയ പുരസ്കാര നിർണ്ണയസമിതി യാണ് ഈ വർഷത്തെ ചെമ്പൈ പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത് . 71 വർഷത്തെ അനന്യവും അപൂർവവുമായ നാദസ്വര തപസ്യയുടെ ജീവിക്കുന്ന ഇതിഹാസമാണ് 83 കാരനായ തിരുവിഴ ജയശങ്കർ . 1937 ജനുവരി 31 ന് ആലപ്പുഴ ജില്ലയിലെ ചേർത്തല തിരുവിഴയിലാണ് അദ്ദേഹത്തിന്റെ ജനനം . നാദസ്വര വിദ്വാനായിരുന്ന അച്ഛൻ തിരുവിഴ രാഘവപ്പണിക്കരിൽ നിന്ന് 12 -ാം വയസ്സിൽ അദ്ദേഹം നാദസ്വരം പഠിച്ചു തുടങ്ങി .

1960 ൽ തൃപ്പൂണിത്തുറ ആർ എൽ വി സംഗീത കോളേജിൽ നിന്ന് ഗാനഭൂഷണം ഡിപ്ലോമ നേടി . തുടർന്ന് പ്രശസ്ത സംഗിതജ്ഞൻ ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ കീഴിൽ തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിൽ നിന്ന് ഗാനപ്രവീണ കരസ്ഥമാക്കി . 1962 ൽ പാലക്കാട് ചിറ്റൂർ ഗവ.കോളേജിൽ നിന്ന് സംഗീതത്തിൽ ബി.എ.ബിരുദം നേടി . 1960 മുതൽ 1995 വരെ ആകാശവാണിയിൽ ജീവനക്കാരനായിരുന്നു . ആകാശവാണിയുടെ “ എ ടോപ്പ് ഗ്രേഡ് നാദസ്വര വിദ്വാനാണ് . കലാരംഗത്ത് നൽകിയ സംഭാവനകൾ പരിഗണിച്ച് ഒട്ടേറെ ബഹുമതികളും അവാർഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് .

ഇന്ത്യയുടെ പ്രഥമ പ്രസിഡണ്ട് ആയിരുന്ന ഡോ.രാജേന്ദ്രപ്രസാദിൽ നിന്ന് 1956 ൽ അദ്ദേഹം സ്വർണ്ണമെഡൽ നേടി . ആകാശ വാണി സംഘടിപ്പിച്ച സംഗീതമത്സരത്തിൽ വിജയിയായതിനെ തുടർന്നായിരുന്നു ഈ അംഗീകാരം . കർണാടക സംഗീത കുലപതി ചെമ്പൈ വൈദ്യനാഥ ഭാഗവതർ 1970 ൽ സുനാദഭൂഷണം ‘ ബഹുമതി നൽകി തിരുവിഴ ജയശങ്കറിനെ ആദരിച്ചു . തമിഴ്നാട് സർക്കാർ 1990 ൽ “ കലൈമാമണി ‘ അവാർഡ് സമ്മാനിച്ചു . 1982 ൽ കേരള സംഗീത നാടക അക്കാദമിയുടെ അവാർഡും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട് . 2013 ൽ കേന്ദ്ര സംഗീതനാടക അക്കാദമിയുടെ അവാർഡും ലഭിച്ചു . രാഷ്ട്രപതി ആയിരുന്ന പ്രണബ് മുഖർജിയാണ് ഈ അവാർഡ് സമ്മാനിച്ചത് പരേതയായ സീത ജയശങ്കറാണ് ഭാര്യ . അതിന്ശങ്കർ , ആന്ശങ്കർ എന്നിവർ മക്കളാണ്

Vadasheri Footer