Post Header (woking) vadesheri

തൃശൂരിൽ 537 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 8.27%

Above Post Pazhidam (working)

തൃശൂർ : ജില്ലയില്‍ തിങ്കളാഴ്ച്ച 537 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 107 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6,436 ആണ്. തൃശൂർ സ്വദേശികളായ 78 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,23,808 ആണ്. 5,15,535 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.27% ആണ്.

Arya bhavan inner
  ജില്ലയില്‍ തിങ്കളാഴ്ച്ച ശനിയാഴ്ച്ച സമ്പര്‍ക്കം വഴി 533 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ  01 ആരോഗ്യപ്രവര്‍ത്തകനും, ഉറവിടം അറിയാത്ത 03 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 53 പുരുഷന്‍മാരും 58 സ്ത്രീകളും പത്ത് വയസ്സിനു താഴെ 11 ആണ്‍കുട്ടികളും 21 പെണ്‍കുട്ടികളുമുണ്ട്.

Second Paragraph  Sarovaram(working)

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

Third paragraph Saravan bhavan

തൃശൂർ ഗവ. മെഡിക്കല്‍ കോളേജില്‍ – 78
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 49
സര്‍ക്കാര്‍ ആശുപത്രികളില്‍ – 79
സ്വകാര്യ ആശുപത്രികളില്‍ – 187
കൂടാതെ 5,506 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.

First Paragraph Jitesh panikar (working)

762 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 46 പേര്‍ ആശുപത്രിയിലും 716 പേര്‍ വീടുകളിലുമാണ്.

6,495 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 1,192 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 5,021 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 282 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 34,96,126 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
.

ജില്ലയില്‍ ഇതുവരെ 36,14,861 ഡോസ് കോവിഡ് 19 വാക്സിന്‍ വിതരണം ചെയ്തു. ഇതില്‍ 22,97,251 പേര്‍ ഒരു ഡോസ് വാക്സിനും, 13,17,610 പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.