Post Header (woking) vadesheri

തൃശ്ശൂര്‍ ജില്ലയില്‍ 428 പേര്‍ക്ക് കൂടി കോവിഡ്, 764 പേര്‍ രോഗമുക്തരായി.

Above Post Pazhidam (working)

തൃശ്ശൂര്‍: ജില്ലയില്‍ ബുധനാഴ്ച്ച   428 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 764 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5415 ആണ്. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,38,904 ആണ്. 5,31,752 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.

Arya bhavan inner

Second Paragraph  Sarovaram(working)

ജില്ലയില്‍  ബുധനാഴ്ച്ച  സമ്പര്‍ക്കം വഴി 423 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ  01 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

Third paragraph Saravan bhavan

5,602 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 1,232 പേര്‍ക്ക്  ആന്‍റിജന്‍ പരിശോധനയും, 4,001 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 369 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 36,53,422 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.64% ആണ്.

First Paragraph Jitesh panikar (working)

ജില്ലയില്‍ ഇതുവരെ 39,55,121 ഡോസ് കോവിഡ് 19 വാക്സിന്‍ വിതരണം ചെയ്തു. ഇതില്‍ 23,25,608 പേര്‍ ഒരു ഡോസ് വാക്സിനും, 16,29,513 പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.