തൃശൂരിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത് 6.64 ലക്ഷം പേർക്ക്

Above Post Pazhidam (working)

തൃശ്ശൂർ : ജില്ലയിൽ ഞായറാഴ്ച 386 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 229 പേരും വീട്ടു നിരീക്ഷണത്തിലുള്ള 5,498 പേരും ചേർന്ന് 6,113 പേരാണ് ജില്ലയിൽ ആകെ രോഗബാധിതരായിട്ടുള്ളത്. 1,169 പേർ രോഗമുക്തരായി. ജില്ലയിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 6,64,103 ആണ്. 6,53,336 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തത്.

Poonthanam

Vasudev Inn
Rugmani 700-200

ഞായറാഴ്ച സമ്പർക്കം വഴി 380 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിനു പുറത്തു നിന്നും വന്ന 02 പേർക്കും, ഉറവിടം അറിയാത്ത 04 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.നിലവിൽ 10 ക്ലസ്റ്ററുകളാണ് ഉള്ളത്. ഇതിൽ ഹോസ്റ്റലുകൾ, ആരോഗ്യ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്നു.

5,040 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 1,322 പേർക്ക് ആന്‍റിജൻ പരിശോധനയും, 2,262 പേർക്ക് ആർടി പിസിആർ പരിശോധനയും, 1456 പേർക്ക് സിബിനാറ്റ്/ട്രുനാറ്റ്/പിഒസി പിസിആർ/ആർടി ലാംപ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 42,61,481 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്

First Paragraph Jitesh panikar (working)