Post Header (woking) vadesheri

തൃശൂരിൽ 2779 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു

Above Post Pazhidam (working)

തൃശൂർ : ജില്ലയിൽ ഞായറാഴ്ച 2779 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 744 പേരും വീട്ടു നിരീക്ഷണത്തിലുള്ള 18,083 പേരും ചേർന്ന് 21,606 പേരാണ് ജില്ലയിൽ ആകെ രോഗബാധിതരായിട്ടുള്ളത്. 5,086 പേർ രോഗമുക്തരായി.

Poonthanam

Vasudev Inn
Rugmani 700-200

ജില്ലയിൽ ഇന്ന് റിപ്പോർട്ട് ചെയ്ത 07 ക്ലസ്റ്ററുകളും ചേർത്ത് നിലവിൽ 67 ക്ലസ്റ്ററുകളാണുള്ളത്. ഇതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, ആരോഗ്യ സ്ഥാപനങ്ങൾ, എന്നിവ ഉൾപ്പെടുന്നു.

First Paragraph Jitesh panikar (working)

ജില്ലയിൽ ഇതുവരെ 47,62,113 കോവിഡ് 19 വാക്സിൻ വിതരണം ചെയ്തു. ഇതിൽ 25,39,472 പേർ ഒരു ഡോസ് വാക്സിനും, 21,76,277 പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. ജില്ലയിൽ 46,364 പേർ കരുതൽ ഡോസ് വാക്സിൻ സ്വീകരിച്ചു. 1,08,655 കുട്ടികളാണ് (15-18 വയസ്സ്) ജില്ലയിൽ ഇതുവരെ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചത്.