Post Header (woking) vadesheri

തൃശ്ശൂര്‍ ജില്ലയില്‍ 2,504 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 23.60%

Above Post Pazhidam (working)


തൃശ്ശൂര്‍: ജില്ലയില്‍ തിങ്കളാഴ്ച്ച2,504 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,369 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 21,608 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 63 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,70,027 ആണ്. 4,46,434 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.60% ആണ്.

Arya bhavan inner

Second Paragraph  Sarovaram(working)

ജില്ലയില്‍ തിങ്കളാഴ്ച്ച സമ്പര്‍ക്കം വഴി 2,484 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 05 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 08 പേര്‍ക്കും, ഉറവിടം അറിയാത്ത 07 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 174 പുരുഷന്‍മാരും 176 സ്ത്രീകളും പത്ത് വയസ്സിനു താഴെ 174 ആണ്‍കുട്ടികളും 176 പെണ്‍കുട്ടികളുമുണ്ട്.

Third paragraph Saravan bhavan

First Paragraph Jitesh panikar (working)

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –
തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 222
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 318
സര്‍ക്കാര്‍ ആശുപത്രികളില്‍ – 281
സ്വകാര്യ ആശുപത്രികളില്‍ – 492
വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 924
കൂടാതെ 16,909 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
2,634 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 233 പേര്‍ ആശുപത്രിയിലും 2,401 പേര്‍ വീടുകളിലുമാണ്.


10,609 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 1,834 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 8,537 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 238 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 31,46,712 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

      ആര്‍ത്താറ്റ്, കാടുകുറ്റി, അണ്ടത്തോട്, കൊണ്ടാഴി, വെറ്റിലപാറ, പടിഞ്ഞാറെ വെമ്പല്ലൂര്‍, കൈപ്പമംഗലം, വെളളാങ്കല്ലൂര്‍, കാറളം, ആനന്ദപ്പുരം, പറപ്പൂക്കര, പാറളം, അവിണിശ്ശേരി, തളിക്കുളം, നാട്ടിക  എന്നിവിടങ്ങളില്‍ നാളെ    മൊബൈല്‍ ടെസ്റ്റിംഗ്  ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി  ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

ജില്ലയില്‍ ഇതുവരെ 31,40,197 ഡോസ് കോവിഡ് 19 വാക്സിന്‍ വിതരണം ചെയ്തു. ഇതില്‍ 22,24,327 പേര്‍ ഒരു ഡോസ് വാക്സിനും, 9,15,870 പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.