Post Header (woking) vadesheri

തൃശ്ശൂര്‍ ജില്ലയില്‍ 1,801 പേര്‍ക്ക് കൂടി കോവിഡ് ടി പി ആർ 16.31%

Above Post Pazhidam (working)

Arya bhavan inner

തൃശ്ശൂര്‍ : ജില്ലയില്‍ ശനിയാഴ്ച്ച 1,801 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,496 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 20,945 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 65 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,81,754 ആണ്. 4,58,806 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.31% ആണ്.

Second Paragraph  Sarovaram(working)
  ജില്ലയില്‍ ശനിയാഴ്ച്ച സമ്പര്‍ക്കം വഴി 1,782 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 10  ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 04 പേര്‍ക്കും,  ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 139 പുരുഷന്‍മാരും 156 സ്ത്രീകളും പത്ത് വയസ്സിനു താഴെ 64 ആണ്‍കുട്ടികളും 48 പെണ്‍കുട്ടികളുമുണ്ട്.

Third paragraph Saravan bhavan

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

First Paragraph Jitesh panikar (working)
  1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 186
  2. വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍- 359
  3. സര്‍ക്കാര്‍ ആശുപത്രികളില്‍ – 250
  4. സ്വകാര്യ ആശുപത്രികളില്‍ – 452
  5. വിവിധ ഡോമിസിലിയറി കെയര്‍ സെന്ററുകളില്‍ – 823

കൂടാതെ 17,074 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
2,786 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 247 പേര്‍ ആശുപത്രിയിലും 2,539 പേര്‍ വീടുകളിലുമാണ്.

11,042 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 2,409 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 8,319 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 314 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 31,99,811 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

എരുമപ്പെട്ടി, പഴഞ്ഞി, ഗുരുവായൂര്‍, വടക്കേക്കാട്, മറ്റത്തൂര്‍ എന്നിവിടങ്ങളില്‍ നാളെ (മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടണ്‍താണ്.
ജില്ലയില്‍ ഇതുവരെ 32,05,258 ഡോസ് കോവിഡ് 19 വാക്‌സിന്‍ വിതരണം ചെയ്തു. ഇതില്‍ 22,44,735 പേര്‍ ഒരു ഡോസ് വാക്‌സിനും, 9,60,523 പേര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു.