Madhavam header
Above Pot

ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് കഴിക്കാം , സിനിമാ തിയേറ്ററുകൾ തു

തിരുവനന്തപുരം: സംസ്ഥാനത്ത്​ കൂടുതൽ ഇളവുകൾ അനുവദിക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ഹോട്ടലുകളിലും റസ്​റ്റോറന്‍റുകളിലും രണ്ട്​ ഡോസ്​ വാക്​സിനേഷൻ സ്വീകരിച്ചവർക്ക്​ ഇൻഹൗസ്​ ഡൈനിങ് നടത്താം. എ.സി സംവിധാനം ഉപയോഗിക്കാൻ പാടില്ല. പകുതി സീറ്റുകളിൽ മാത്രമെ ആളുകളെ പ്രവേശിപ്പിക്കാൻ പാടുള്ളു. രണ്ട്​ ഡോസ്​ വാക്​സിൻ എടുത്തവർക്ക്​ ബാറുകളിൽ ഇരുന്ന്​ മദ്യപിക്കാം. ഇൻഡോർ സ്​റ്റേഡിയം, നീന്തൽക്കുളങ്ങൾ എന്നിവിടങ്ങളിൽ രണ്ട്​ ഡോസ്​ വാക്​സിൻ എടുത്തവർക്ക്​ അനുമതി നൽകാം.

Astrologer

സംസ്ഥാനത്ത്​ 91 ശതമാനം ​പേർക്ക്​ വാക്​സിൻ നൽകി. ഇന്ന്​ സംസ്ഥാനത്ത്​ 16671 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. 11,4627 പരിശോധനകൾ നടത്തി.കഴിഞ്ഞ 24 മണിക്കൂറിനിടയിൽ മരിച്ച 120 പേരുടെ മരണം കോവിഡ്​ മൂലമാണെന്ന്​ സ്ഥിരീകരിച്ചു. രോഗ ബാധ കുറഞ്ഞുവരികയാണ്​. രോഗം ഒരു തവണ വന്നയാളിൽ വീണ്ടും രോഗബാധയുണ്ടാകുന്നത്​ കുറഞ്ഞുവരികയാണ്​. റീ ഇൻഫെക്ഷൻ സാധ്യത മലപ്പുറം,പത്തനംതിട്ട, കാസർകോട്​ ജില്ലകളിലാണ്​ കൂടുതൽ. സ്​കൂൾ തുറക്കലുമായി ബന്ധപ്പെട്ട്​ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക സമിതികളെ നിയമിക്കും. സ്​കൂളുകളിലെ വിദ്യാർഥികളെ നിരീക്ഷിക്കാൻ ഡോക്​ടർമാരെ നിയമിക്കണം

Vadasheri Footer