Post Header (woking) vadesheri

തൃശൂരിൽ 1378 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 20.26%

Above Post Pazhidam (working)

First Paragraph Jitesh panikar (working)

തൃശ്ശൂര്‍ : ജില്ലയില്‍ ഞായറാഴ്ച്ച 1378 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,271 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 7,616 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 60 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,03,831 ആണ്. 4,94,359 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.26% ആണ്.

  ജില്ലയില്‍ ഞായറാഴ്ച്ച  സമ്പര്‍ക്കം വഴി 1363 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 06 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 03 പേര്‍ക്കും, ഉറവിടം അറിയാത്ത 06 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 117 പുരുഷന്‍മാരും 111 സ്ത്രീകളും പത്ത് വയസ്സിനു താഴെ 53 ആണ്‍കുട്ടികളും 34 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

First Paragraph Jitesh panikar (working)

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 145
വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 225
സര്‍ക്കാര്‍ ആശുപത്രികളില്‍ – 177
സ്വകാര്യ ആശുപത്രികളില്‍ – 263
വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 55

കൂടാതെ 5,373 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.

937 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 119 പേര്‍ ആശുപത്രിയിലും 818 പേര്‍ വീടുകളിലുമാണ്.

6,800 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 1,339 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 5,249 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 212 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 33,22,712 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

ജില്ലയില്‍ ഇതുവരെ 33,38,061 ഡോസ് കോവിഡ് 19 വാക്സിന്‍ വിതരണം ചെയ്തു. ഇതില്‍ 22,68,673 പേര്‍ ഒരു ഡോസ് വാക്സിനും, 10,69,388 പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.