തൃശൂര്‍ : ജില്ലയില്‍ ചൊവ്വാഴ്ച്ച 1,367 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1432 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8,531 ആണ്. തൃശൂര്‍ സ്വദേശികളായ 67 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,97,404 ആണ്. 4,86,968 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.33% ആണ്.
ജില്ലയില്‍ ചൊവ്വാഴ്ച്ച സമ്പര്‍ക്കം വഴി 1,355 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 06 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 02 പേര്‍ക്കും, ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 127 പുരുഷന്‍മാരും 135 സ്ത്രീകളും പത്ത് വയസ്സിനു താഴെ 51 ആണ്‍കുട്ടികളും 36 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –
തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 156
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 272
സര്‍ക്കാര്‍ ആശുപത്രികളില്‍ – 213
സ്വകാര്യ ആശുപത്രികളില്‍ – 311
വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 205
കൂടാതെ 6,007 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
1,092 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 165 പേര്‍ ആശുപത്രിയിലും 927 പേര്‍ വീടുകളിലുമാണ്.
7,073 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 2,078 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 4,733 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 262 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 32,82,979 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
മുണ്ടത്തിക്കോട്, അവണൂര്‍, തളിക്കുളം, വാടനപ്പിള്ളി, ദേശമംഗലം, വരവൂര്‍, തോന്നൂര്‍ക്കര, മുള്ളൂര്‍ക്കര, കുഴൂര്‍, മാമ്പ്ര നാളെ (ബുധൻ ) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. .
ജില്ലയില്‍ ഇതുവരെ 33,03,222 ഡോസ് കോവിഡ് 19 വാക്സിന്‍ വിതരണം ചെയ്തു. ഇതില്‍ 22,61,916 പേര്‍ ഒരു ഡോസ് വാക്സിനും, 10,41,306 പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.