Above Pot

കുടുംബാംഗങ്ങൾക്ക് രോഗം പകരാതിരിക്കാൻ തൊഴുത്തിൽ കഴിഞ്ഞ കോവിഡ് രോഗി മരിച്ചു

First Paragraph  728-90

കൊച്ചി: ​ കുടുംബാംഗങ്ങൾക്ക് രോഗം പടരാതിരിക്കാൻ വീടിനുസമീപത്തെ തൊഴുത്തിൽ കഴിയേണ്ടിവന്ന കോവിഡ്‌ ബാധിതനായ യുവാവ്‌ മരിച്ചു. കിഴക്കമ്പലം മലയിടംതുരുത്ത് ഒന്നാം വാർഡിൽ മാന്താട്ടിൽ എം.എൻ ശശിയാണ് (സാബു-38) മരിച്ചത്. കഴിഞ്ഞ മാസം 27 നാണ്​ ശശിക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചത്​.

Second Paragraph (saravana bhavan

പ്രായമായ മാതാവും അവിവാഹിതനും രോഗിയുമായ സഹോദരനും രണ്ടര വയസ്​ മാത്രമുള്ള പിഞ്ചുകുഞ്ഞും ഭാര്യയും വീട്ടിലുള്ളതിനാൽ അവർക്ക്​ രോഗം ബാധിക്കുമെന്ന്​ ഭീതിയിലായിരുന്നു ശശി. അതിനാൽ, വീടിനടുത്തുള്ള ഉപയോഗിക്കാതെ കിടക്കുന്ന തൊഴുത്തിലേക്ക്​ മാറുകയായിരുന്നു അദ്ദേഹം.

മേയ്​ ഒന്നിന്​ സഹകരണബാങ്കിൽ നിന്ന്​ കോവിഡ്​ ബാധിതർക്കുള്ള കിറ്റുമായെത്തിയവരാണ്​ ഇദ്ദേഹത്തിന്‍റെ ദയനീയാവസ്​ഥ കണ്ട്​ ഫസ്​റ്റ്​ലൈൻ ട്രീറ്റ്​മെന്‍റ്​ സെന്‍ററിലേക്ക്​ മാറ്റിയത്​. പിന്നീട്​ ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായി. മേഖലയിലെ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ ഇടപെട്ട് ഇദ്ദേഹത്തെ അമൃത ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.വാർഡുതല ജാഗ്രതാസമിതിയുടെ നേതൃത്വത്തിൽ സംസ്കാരം നടത്തി. കാളിക്കുട്ടിയാണ് മാതാവ്​. ഭാര്യ: സിജ. മകൻ: രണ്ടരവയസ്സുള്ള സായൂജ്.”