Above Pot

ഗുരുവായൂർ ക്ഷേത്രത്തിലെ തൊഴീക്കൽ മാഫിയക്ക് ദേവസ്വം ഉത്തരവിനോട് പുല്ലുവില

ഗുരുവായൂർ : ക്ഷേത്രത്തിൽ കൊടിമരത്തിന്റെ സമീപത്തു കൂടി ഉന്നത പദവിയിൽ ഇരിക്കുന്ന ഉദ്യോഗസ്ഥർക്കും വി വി ഐ പികൾക്കും മാത്രമായി ദേവസ്വം പരിമിതപെടുത്തിയിട്ടുണ്ട് , മറ്റുള്ള ആരെയും ഇത് വഴി കടത്തി വിടരുതെന്ന് കർശന നിർദേശവും നൽകിയിരുന്നു .എന്നാൽ തൊഴീക്കൽ മാഫിയക്ക് ഇതൊന്നും ബാധകമല്ല ,ഹോട്ടൽ നടത്തിപ്പുകാരും അരി കച്ചവടക്കാരും ഇപ്പോഴും കൊടി മരം വഴിയാണ് ദർശനം നടത്തുന്നതെന്നാണ് ആക്ഷേപം . ചില പോലീസ് ഉദ്യോഗസ്ഥർക്ക് സൗജന്യ താമസ, ഭക്ഷണം നൽകുന്ന ഒരു ഹോട്ടൽ നടത്തിപ്പുകാരൻ ഐ പി എസുകാരുമായുള്ള ബന്ധത്തിന്റെ പേരിലാണ് സ്‌പെഷൽ ദർശനം നടത്തുന്നത് .

First Paragraph  728-90

Second Paragraph (saravana bhavan

ക്ഷേത്രത്തിൽ നിന്ന് വിരമിച്ച ചില ഉദ്യോഗസ്ഥരും, വിരമിച്ച ചില കാവൽക്കാരുമാണ് തൊഴീക്കൽ മാഫിയയുടെ ഭാഗമായി കൊടി മരം വഴി പണം വാങ്ങി അതി രാവിലെ ക്ഷേത്ര ത്തി നകത്തേക്ക് കടത്തി വിടുന്നതത്രെ. ഇതിൽ ക്ഷേത്രത്തിലെ ചില ഉദ്യോഗസ്ഥരും പങ്കാളികളാണ്. അതെ സമയം കഴിഞ്ഞ ദിവസം മലയാളിയായ തമിഴ്നാട് മുൻ ഡി ജി പി , ക്ഷേത്ര ദർശനത്തിനു എത്തിയപ്പോൾ ക്ഷേത്രത്തിൽ ആ സമയത്ത് ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥൻ ഗൗനിച്ചില്ല എന്ന ആരോപണവും ഉണ്ട്. തൊപ്പി ഊരി വെച്ച ആളെ എന്തിന് പരിഗണിക്കണം എന്നാണ് ആ ഉദ്യോഗസ്ഥൻ ചോദിച്ചത് , ഒരു സംസ്ഥാനം ഭരിച്ച ഐ പി എസ് ഉദ്യോഗസ്ഥന് ഇല്ലാത്ത പരിഗണനയാണ് ഐ പി എസ്സു കാരുമായി അടുപ്പമുള്ള ഹോട്ടൽ നടത്തിപ്പുകാരന് ക്ഷേത്രത്തിൽ നിന്നും നൽകുന്നത് .