Post Header (woking) vadesheri

കൊച്ചിൻ ഫ്രോണ്ടിയർ തോട്ടിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Above Post Pazhidam (working)

ഗുരുവായൂർ : എളവള്ളി കൊച്ചിൻ ഫ്രോണ്ടിയർ തോട്ടിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.കടവല്ലൂർ റയിൽവേ ഗേറ്റിന് സമീപം താമസിക്കുന്ന ഞാറേപറമ്പിൽ കൊണ്ടാരാവളപ്പിൽ കുട്ടപ്പൻ എന്ന് വിളിക്കുന്ന 4 സത്യനെ (48)യാണ് കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം.
താമരപ്പിള്ളി വിദ്യാവിഹാർ സ്കൂളിന്റെ പുറകുവശത്തു നിന്നാണ് മൃതദേഹം കണ്ടത്.

Ambiswami restaurant

കൊച്ചിൻ ഫ്രോണ്ടിയർ തോടിലെ കുറ്റിക്കാട്ടിൽ മൃതദേഹം കുടുങ്ങിയ നിലയിലായിരുന്നു. കാലിന്റെ അടിഭാഗം മുകളിൽ പൊങ്ങിക്കിടക്കുന്ന നിലയിലാണ് ആദ്യം കണ്ടത്.കഴിഞ്ഞ തിങ്കളാഴ്ചയാണ്
തോട്ടിലേക്ക് വീണ തേങ്ങ എടുക്കാൻ ശ്രമിക്കുന്നതിനിടെ സത്യൻ കാൽവഴുതി വീണത്. അന്നേദിവസം മുതൽ തിരച്ചിൽ ആരംഭിച്ചിരുന്നു.

പഞ്ചായത്തിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടന്നുവന്നിരുന്ന തിരച്ചിലിലാണ് കാണാതായ ഭാഗത്തുനിന്നും ഒന്നര കിലോമീറ്റർ മാറിയാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് ഗുരുവായൂർ ഫയർഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം പുറത്തേക്ക് എടുത്തു.പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സും സംഘവും നേതൃത്വം നൽകി.

Second Paragraph  Rugmini (working)