Header Saravan Bhavan

കടപ്പുറം തൊട്ടാപ്പിൽ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം

Above article- 1

തൃശൂർ : ചാവക്കാട് കടപ്പുറം തൊട്ടാപ്പിൽ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തൊട്ടാപ്പ് പണിക്കവീട്ടിൽ റഫീഖ് (28), ബ്ളാങ്ങാട് പുതുരുത്തി വീട്ടിൽ രാജു (29), എന്നിവരെയാണ് ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്.
തൊട്ടാപ്പ് നെടിയിരിപ്പിൽ പത്മനാഭന്റെ മകൻ വിബീഷിനെ (30) ആണ് കൊലപ്പെടുത്തിയത്. 2008 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം.

വിബീഷ് മുമ്പ് രാജുവിനെയും റഫീഖിനെയും ആക്രമിച്ചതിന്റെ വിരോധമായിരുന്നു കൊലപാതകം. രാജു വിധിക്ക് മുമ്പ് ഒളിവിൽ പോയി.റഫീക്കിനെ കോടതിയിൽ ഹാജരാക്കിയിരുന്നു. രാജുവിന്റെ ജാമ്യസംഖ്യയായ ഒരു ലക്ഷവും ജാമ്യക്കാർ അര ലക്ഷം വീതവും കോടതിയിൽ അടക്കണമെന്ന് കഴിഞ്ഞ ദിവസം കുറ്റക്കാരെന്ന് കണ്ടെത്തിയപ്പോൾ കോടതി വിധിച്ചിരുന്നു. സംഭവത്തിൽ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതിന് കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ വയോമിത്രയിലെ ഡോ.എസ്.എസ് സുബ്രഹ്മണ്യനെതിരെ കേസെടുക്കാൻ ഇന്നലെ കോടതി നിർദേശിച്ചിരുന്നു

Astrologer

new consultancy

കേസിലെ മൂന്നും നാലും പ്രതികളായി ചേർത്തിരുന്ന ഇഗ്നേഷ്യസിനെയും അമീറിനെയും കുറ്റക്കാരല്ലെന്ന് കണ്ട് കോടതി കഴിഞ്ഞ ദിവസം വിട്ടയച്ചിരുന്നു.

buy and sell new

Vadasheri Footer