Header 1 = sarovaram
Above Pot

എന്ത് അഴിമതി ഉണ്ടായാലും താന്‍ അറിഞ്ഞില്ലെന്ന് പറഞ്ഞ് തലയൂരുന്ന തൊലിക്കട്ടിയുള്ള മുഖ്യമന്ത്രിയാണ് പിണറായി : കെ സുധാകരന്‍ എംപി

Astrologer

ചാവക്കാട്: എന്ത് അഴിമതി ഉണ്ടായാലും താന്‍ അറിഞ്ഞില്ലെന്ന് പറഞ്ഞ് തലയൂരുന്ന തൊലിക്കട്ടിയുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് കെ സുധാകരന്‍ എംപി. ചാവക്കാട് കടപ്പുറം അഞ്ചങ്ങാടിയില്‍ കോണ്‍ഗ്രസ് ഏകദിന പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യാന്‍ എത്തി മാധ്യമങ്ങളോട് സംസാരിക്കുകയിരുന്നു അദ്ദേഹം. സിപിഎമ്മും ബിജെപിയും ഒരേ രീതിയിലുള്ള പ്രചാരണമാണ് നടത്തികൊണ്ടിരിക്കുന്നത്.

ബിജെപിയുടെ ലക്ഷ്യം സിപിഎമ്മിന് തുടര്‍ഭരണം നേടികൊടുക്കലാണെന്നും ഇരു കൂട്ടര്‍ക്കും കോണ്‍ഗ്രസിനെ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും പറഞ്ഞ സുധാകരന്‍ അതുകൊണ്ടാണ് ഇത്രയും അഴിമതികള്‍ ഉണ്ടായിട്ടും കേന്ദ്ര ഏജന്‍സികള്‍ കണ്ണടച്ചതെന്നും ആരോപിച്ചു. 30 സീറ്റ് ലഭിച്ചാല്‍ ഭരണം ഉറപ്പാണെന്നുള്ള കെ സുരേന്ദ്രന്റെ പ്രതികരണം മനോരോഗിയുടെ സ്വപ്നം മാത്രമാണ്. പണാധിപത്യം കൊണ്ട് ജനാധിപത്യത്തെ വിലക്ക് വാങ്ങുന്ന മറ്റു സംസ്ഥാനങ്ങളിലെ മാതൃക കേരളത്തിലും പരീക്ഷിച്ചുകളയാം എന്ന ചിന്തയാണതെന്നും സുധാകരന്‍ പറഞ്ഞു.

Vadasheri Footer