Above Pot

പ​തി​നേ​ഴു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ആ​റു​പേ​ര്‍ അ​റ​സ്റ്റി​ല്‍.

തൊ​ടു​പു​ഴ: പ​തി​നേ​ഴു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ആ​റു​പേ​ര്‍ അ​റ​സ്റ്റി​ല്‍. ഇ​ട​നി​ല​ക്കാ​ര​ന്‍ കു​മാ​ര​മം​ഗ​ലം മം​ഗ​ല​ത്ത് വീ​ട്ടി​ല്‍ ബേ​ബി എ​ന്ന ര​ഘു (51), വ​ര്‍ക്ക് ഷോ​പ് ജീ​വ​ന​ക്കാ​ര​നാ​യ പ​ടികോ​ടി​ക്കു​ളം പാ​റ​പ്പു​ഴ പി​ണ​ക്കാ​ട്ടു​വീ​ട്ടി​ല്‍ തോ​മ​സ് ചാ​ക്കോ (27), തൊ​ടു​പു​ഴ ടൗ​ണി​ല്‍ ലോ​ട്ട​റി വി​ല്‍പ​ന​ക്കാ​ര​നാ​യ ഇ​ട​വെ​ട്ടി വ​ലി​യ​ജാ​രം പോ​ക്ക​ള​ത്ത് വീ​ട്ടി​ല്‍ ബി​നു (43), വാ​ഴ​ക്കു​ള​ത്ത് കെ.​എ​സ്.​ഇ.​ബി ജീ​വ​ന​ക്കാ​ര​നാ​യ ക​ല്ലൂ​ര്‍ക്കാ​ട് വെ​ള്ളാ​രം​ക​ല്ല് ഭാ​ഗ​ത്ത് വാ​ള​മ്പി​ള്ളി​ല്‍ വീ​ട്ടി​ല്‍ സ​ജീ​വ് (55), കോ​ട്ട​യം രാ​മ​പു​രം കു​റി​ഞ്ഞി മ​ണി​യാ​ടും​പാ​റ ഭാ​ഗ​ത്ത് കൊ​ട്ടൂ​ര്‍ വീ​ട്ടി​ല്‍ ത​ങ്ക​ച്ച​ന്‍ (56), മ​ല​പ്പു​റം പെ​രി​ന്ത​ല്‍മ​ണ്ണ ചേ​ത​ന റോ​ഡി​ല്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി ഭാ​ഗ​ത്ത് മാ​ളി​യേ​ക്ക​ല്‍ വീ​ട്ടി​ല്‍ ജോ​ണ്‍സ​ണ്‍ (50) എ​ന്നി​വ​രെ​യാ​ണ് പോ​ക്​​സോ ചു​മ​ത്തി തൊ​ടു​പു​ഴ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്.ഇ​ട​നി​ല​ക്കാ​ര​നാ​യ ബേ​ബി പെ​ൺ​കു​ട്ടി​ക്ക്​ ജോ​ലി സം​ഘ​ടി​പ്പി​ച്ച് ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ്​ ത​ങ്ക​ച്ച​നെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ ത​ങ്ക​ച്ച​നും മ​റ്റു​ പ്ര​തി​ക​ളും ചേ​ർ​ന്ന്​ പെ​ൺ​കു​ട്ടി​യെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ച്ച്​ പീ​ഡി​പ്പി​​ച്ചെ​ന്നാ​ണ്​ കേ​സ്. ബേ​ബി​യു​ടെ പ​രി​ച​യ​ക്കാ​രാ​ണ് മ​റ്റ് പ്ര​തി​ക​ള്‍. ഇ​വ​രി​ല്‍നി​ന്ന്​ പ​ണം വാ​ങ്ങി​യ ശേ​ഷ​മാ​ണ്​ ബേ​ബി പെ​ൺ​കു​ട്ടി​യെ കൈ​മാ​റി​യ​തെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം കു​ട്ടി​ക്ക് വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍ന്ന് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യ​പ്പോ​ഴാ​ണ് അ​ഞ്ചു മാ​സം ഗ​ര്‍ഭി​ണി​യാ​ണെ​ന്ന്​ അ​റി​ഞ്ഞ​ത്. തു​ട​ർ​ന്ന്​ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ന​ൽ​കി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ചൈ​ല്‍ഡ് ലൈ​ന്‍ പ്ര​വ​ര്‍ത്ത​ക​ര്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ കു​ട്ടി പീ​ഡ​ന​ത്തി​ന്​ ഇ​ര​യാ​യെ​ന്ന്​ വ്യ​ക്ത​മാ​യി. തു​ട​ര്‍ന്ന് തൊ​ടു​പു​ഴ ഡി​വൈ.​എ​സ്.​പി സി.​ജി. ജിം ​പോ​ൾ, ഇ​ന്‍സ്‌​പെ​ക്ട​ര്‍ വി.​സി. വി​ഷ്ണു​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ൽ ഏ​താ​നും ചി​ല​ര്‍ കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ടെ​ന്ന് പൊ​ലീ​സ്​ പ​റ​ഞ്ഞു. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു

First Paragraph  728-90