Post Header (woking) vadesheri

തൊടുപുഴ ലോഡ്ജിൽ വയോധികന്റെ മരണം , അയൽവാസി പിടിയിൽ

Above Post Pazhidam (working)

തൊടുപുഴ: തൊടുപുഴ മുട്ടത്തെ ലോഡ്ജില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. തിരുവനന്തപുരം മാര്‍ത്താണ്ഡം സ്വദേശി യേശുദാസിനെയായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ അയല്‍വാസിയായ ഉല്ലാസിനെ മുട്ടം പൊലീസ് അറസ്റ്റ് ചെയ്തു.
അയൽവാസിയുടെ മകളെ പീഡിപ്പിക്കാൻ യേശുദാസ് ശ്രമിച്ചിരുന്നു. മകളെ പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി

Ambiswami restaurant

.ജനുവരി 24നാണ് മുട്ടത്തെ ലോഡ്ജില്‍ യേശുദാസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം വിഷക്കുപ്പി കണ്ടെത്തിയതിനാല്‍ ആത്മഹത്യ ആയിരുന്നുവെന്നായിരുന്നു പൊലീസിന്റെ നിഗമനം. എന്നാല്‍ തലയ്ക്കുള്ളില്‍ രക്തം കട്ടപിടിച്ചാണ് മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെയാണ് കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിക്കുന്നത്.

ജനുവരി 19ന് യേശുദാസും പ്രതി ഉല്ലാസും തമ്മില്‍ ലോഡ്ജ് മുറിയില്‍ വഴക്കുണ്ടായി. തര്‍ക്കത്തിനിടെ യേശുദാസിന് തലക്ക് മര്‍ദ്ദനമേറ്റതോടെ ഉല്ലാസ് രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലയ്ക്ക് പിന്നില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നുമുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

Second Paragraph  Rugmini (working)