Madhavam header
Above Pot

മണത്തല നേർച്ചക്ക് കൊണ്ടു വന്ന കൊമ്പൻ ഇടഞ്ഞു

ചാവക്കാട് : മണത്തല ചന്ദനകുടം നേർച്ചക്ക് കൊണ്ടു വന്ന കൊമ്പൻ ഇടഞ്ഞു , തെങ്ങ് കുത്തി മറിച്ചിട്ടു കലി തീർത്തു . തൊട്ടാപ്പ് ലൈറ്റ് ഹൗസ് പരിസരത്തു നിന്നും പുറപ്പെടുന്ന റോയൽ നൈറ്റ് കാഴ്ചയിലെ എഴുന്നുള്ളിപ്പിന്നു കൊണ്ടുവന്ന ആക്കരമൽ മോഹനൻ എന്ന കൊമ്പനാണ് ശനിയാഴ്ച ഉച്ചക്ക് കാഴ്ചപറമ്പിലെ തെങ്ങ് കുത്തിമറിച്ചത് .

കൊമ്പനെ സമീപത്തെ തെങ്ങിൽ തളച്ചിരുന്നതാണ്. തുടർന്ന് പാപ്പാന്മാർ കൊമ്പന്റെ നടയും കാലും പൂട്ടി എഴുന്നുള്ളി പ്പിൽ നിന്നും മാറ്റി നിറുത്തി പകരം മറ്റൊരു ആനയെ എഴുന്നുള്ളിപ്പിനായി കൊണ്ടുവന്നു കാഴ്ച നടത്തി

Vadasheri Footer