Header 1 vadesheri (working)

തിരുവത്രയിലെ സി പി എം ആക്രമണം , യൂത്ത് കോൺഗ്രസ് പ്രതിഷേധം

Above Post Pazhidam (working)

ചാവക്കാട് : യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ സിപിഎം ഗുണ്ടകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ചാവക്കാട് പുത്തൻകടപ്പുറം സെന്ററിൽ നിന്നാരംഭിച്ച് കോട്ടപ്പുറം സെന്ററിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ കെ.വി ഷാനവാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷിഹാബ് മണത്തല അധ്യക്ഷത വഹിച്ചു…

First Paragraph Rugmini Regency (working)

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിമാരായ നിഖിൽ ജി കൃഷ്ണൻ, സി.എസ് സൂരജ്, യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് തെബ്ഷീർ മഴുവഞ്ചേരി, ജില്ലാ സെക്രട്ടറിമാരായ ശർബനൂസ്,റിഷി ലാസർ,നിയോജകമണ്ഡലം ഭാരവാഹികളായ ഷുഹൈബ്,വി.എസ് നവനീത്, വിശാഖ്, മണ്ഡലം പ്രസിഡന്റ്റുമാരായ രഞ്ജിത്ത്, ഫദിൻ രാജ്,ജാസിം ചാലിൽ, റാഷ് മുനീർ എന്നിവർ സംസാരിച്ചു…

Second Paragraph  Amabdi Hadicrafts (working)

ഷെമീം ഉമ്മർ, സുഹാസ്, റിസ് വാൻ, സിറാജ്, നൗഫൽ ചാലിൽ,നവീൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.