Header Saravan Bhavan

തിരുവോണം ബംബർ ഒന്നാം സമ്മാനം 12 കോടി ; സംസ്ഥാന തല ടിക്കറ്റ് പ്രകാശനവും ആദ്യ വില്പനയും തൃശൂരിൽ നടത്തി.

Above article- 1

തൃശൂർ : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനതുകയായ 12 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ഈ വർഷത്തെ തിരുവോണം ബംബർ ഭാഗ്യക്കുറിയുടെ സംസ്ഥാന തല ടിക്കറ്റ് പ്രകാശനം തൃശൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിർവഹിച്ചു. ആദ്യ വിൽപന കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനിൽ കുമാർ നിർവഹിച്ചു.

പാർശ്വവത്ക്കരിക്കപ്പെട്ടവർക്ക് ആശ്വാസമാണ് കേരള ഭാഗ്യക്കുറിയെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. സുതാര്യതയാണ് അതിന്റെ വിജയം. ഇതുവരെയും അർഹിക്കുന്നവരുടെ കൈകകളിലാണ് സമ്മാനമെത്തിയിട്ടുള്ളതെന്ന കാര്യത്തിൽ സർക്കാരിന് അഭിമാനമുണ്ട്. തിരുവോണം ബംബർ ഭാഗ്യക്കുറി വില്പനയിലൂടെ ലഭിക്കുന്ന തുക നാടിന്റെ പുനരധിവാസം, പുനർനിർമാണ പ്രവർത്തനങ്ങൾ എന്നിവക്കും ആരോഗ്യ, കാർഷിക, വിദ്യാഭ്യാസ മേഖലകളിൽ വിനിയോഗിക്കാവുന്ന തരത്തിലും ചെന്നെത്തണമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറഞ്ഞു.

Astrologer

തിരുവോണം ബംബറിന്റെ ആദ്യ ടിക്കറ്റ് മേയർ അജിത വിജയൻ ഏറ്റുവാങ്ങി. ജില്ലാ കളക്ടർ എസ് ഷാനവാസ്, കൗൺസിലർ എ പ്രസാദ്, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ ഇൻ ചാർജ് എം ആർ സുധ, ഭാഗ്യക്കുറി വകുപ്പ് സമ്മാന വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ കെ ഡി അപ്പച്ചൻ, ഭാഗ്യക്കുറി വകുപ്പ് പബ്ലിസിറ്റി ഓഫീസർ അനിൽ ഭാസ്‌കർ, തൃശൂർ ജില്ലാ ഭാഗ്യക്കുറി ഓഫീസർ അനിൽ, അസി. ഭാഗ്യക്കുറി ഓഫീസർ ഷാജു, വിവിധ ഏജൻസി പ്രതിനിധികളായ സി ജി ദിവാകർ, പി എൻ സതീഷ്, വി കെ ലതിക, കെ കെ ഗോപി, ബേബി നെല്ലിക്കുഴി, പി എസ് രാധാകൃഷ്ണൻ, പി ആർ ഹരി, ഗീവർ, പി എം ആന്റോ എന്നിവർ പങ്കെടുത്തു.

new consultancy

സെപ്തംബർ 19 ന് നറുക്കെടുക്കുന്ന തിരുവോണം ബംബർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപയ്ക്കു പുറമേ രണ്ടാം സമ്മാനമായി 10 പേർക്ക് 5 കോടി രൂപയും മൂന്നാം സമ്മാനം 20 പേർക്ക് 2 കോടി രൂപയും നൽകും. സമാശ്വാസ സമ്മാനമായി 5 ലക്ഷം രൂപ ഒമ്പത് പേർക്ക് ലഭിക്കും. കൂടാതെ ഒരു ലക്ഷം രൂപയുടെ 180, 5000 രൂപയുടെ 31500, 3000 രൂപയുടെ 31500, 2000 രൂപയുടെ 45000, 1000 രൂപയുടെ 217800 എണ്ണം സമ്മാനങ്ങളും ലഭിക്കും. 90 ലക്ഷത്തോളം ടിക്കറ്റുകളാണ് തിരുവോണം ഭാഗ്യക്കുറി ബംബറിൽ അച്ചടിച്ചു വിൽക്കുന്നത്.

buy and sell new

Vadasheri Footer