Header 1 vadesheri (working)

സെൻറ് ആൻറണീസ് പള്ളി തിരുനാൾ സമാപിച്ചു

Above Post Pazhidam (working)

ഗുരുവായൂര്‍: സെൻറ് ആൻറണീസ് പള്ളി തിരുനാൾ സമാപിച്ചു. തിരുനാൾ ദിവ്യബലിക്ക് ഫാ. ആൻസൻ നീലങ്കാവിൽ മുഖ്യകാർമികനായി. ഫാ. ജോയ്സൻ എടശേരി സന്ദേശം നൽകി. വൈകീട്ട് ഫാ. ജിൻസൻ ചിരിയങ്കണ്ടത്തിൻറെ കാർമികത്വത്തിൽ നടന്ന ദിവ്യബലിക്ക് ശേഷം പ്രദക്ഷിണം നടന്നു. തിങ്കളാഴ്ച രാവിലെ 6.30ന് വികാരി ഫാ. പ്രിൻറോ കുളങ്ങരയുടെ കാർമികത്വത്തിൽ ദിവ്യബലി, ഒപ്പീസ്. വൈകീട്ട് 6.30ന് റാസക്ക് ഫാ. ബെന്നി കിടങ്ങൻ കാർമികനാവും. ഫാ. പ്രിൻറോ കുളങ്ങര, കൈക്കാരന്മാരായ തോംസൻ ചൊവ്വല്ലൂർ, ജോമോൻ ഇലവത്തിങ്കൽ, ഫെലിക്സ് റൊസാരിയോ, ജനറൽ കൺവീനർ സി.വി. ലാൻസൻ, പ്രതിനിധി യോഗം സെക്രട്ടറി പ്രിൻസൻ തരകൻ എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

First Paragraph Rugmini Regency (working)