

ഗുരുവായൂർ: സെന്റ് ആന്റണീസ് ദേവാലയത്തിൽ വിശുദ്ധ അന്തോണീസിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ഭക്തിസാന്ദ്രമായി ആഘോഷിച്ചു. രാവിലെ ആഘോഷമായ കുർബാനക്ക് ഫാദർ ജെയ്സൺ മുണ്ടൻമാണി സി. എം ഐ,
ജോസ് പോള് എടക്കള്ളത്തൂർ സി. എം ഐ എന്നിവർ കാർമ്മികരായി. ഫാദർ ഗോഡിവിൻ കിഴക്കൂടൻ തിരുനാൾ സന്ദേശം നൽകി. വൈകുന്നേരം നടന്ന പ്രദക്ഷിണത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ഫാദർ ജിൻസൺ ചിരിയങ്കണ്ടത്, ഫാദർ പ്രകാശ് പുത്തൂർ എന്നിവർ കാർമ്മീകരായി. രാത്രി കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷൻസിൻ്റെ ഗാനമേള ഉണ്ടായി.

ഇടവക വികാരിയും, തിരുനാൾ കമ്മിറ്റി ചെയർമാനുമായ ഫാ. സെബി ചിറ്റാട്ടുകര,
കൈക്കാരന്മാരായ ബാബു ആൻ്റണി ചിരിയങ്കണ്ടത്, ആൻ്റോ എൽ പുത്തൂർ, ജിഷോ എസ് പുത്തൂർ, കൺവീനർ എം. സ്റ്റീഫൻ ജോസ്, ജോർജ്ജ് പോള് നീലങാവിൽ എന്നിവർ നേതൃത്വം നൽകി.