Header 1 = sarovaram
Above Pot

തിരുവെങ്കിടം പനയോഗം പുരസ്‌കാരം ഷണ്‍മുഖന്‍ തെച്ചിയിലിന്.

ഗുരുവായൂര്‍: തിരുവെങ്കിടം പാനയോഗത്തിന്റെ മാര്‍ഗ്ഗദര്‍ശിയായിരുന്ന ഗോപി വെളിച്ചപ്പാട് സ്മാരക പുരസ്‌കാരം, വാദ്യ താളകലയിലെ കലാകാരനും, വില്ലിന്മേല്‍ തായമ്പക, പാന, സംഗീതം, പാചകം തുടങ്ങി ബഹുമുഖ പ്രതിഭയുമായ പൊതുപ്രവര്‍ത്തകന്‍ ഷണ്‍മുഖന്‍ തെച്ചിയിലിനെ തിരഞ്ഞെടുത്തതായി പാനയോഗം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 11,111-രൂപയും, പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. തിരുവെങ്കിടം പാനയോഗത്തിന്റെ ഇരുപത്തിയൊന്നാം വാര്‍ഷിക ദിനവും, ഗോപി വെളിച്ചപ്പാട് സ്മരണാദിനവും കൂടിയായ 2022 ആഗസ്റ്റ് 7 ഞായറാഴ്ച കാലത്ത് പത്ത് മണിയ്ക്ക് ഗുരുവായൂര്‍ രുഗ്മിണി റീജന്‍സിയില്‍ ചേരുന്ന ചടങ്ങിൽ വെച്ച് പുരസ്‌ക്കാരം വിതരണം ചെയ്യും.

Astrologer

പാനപൂജയില്‍ അരനൂറ്റാണ്ടിലേറെ കാലം നിറഞ്ഞുനിന്നിരുന്ന ചങ്കത്ത് ബാലന്‍ നായര്‍ സ്മാരക പ്രഥമപുരസ്‌കാരമായ 10,001-രൂപയും, ഫലകവും അടങ്ങുന്ന പുരസ്‌ക്കാരം, പിതൃതര്‍പ്പണ ആചാര്യന്‍ രാമകൃഷണന്‍ ഇളയതിനും, ചെണ്ടവാദന കലയ്ക്കുള്ള 5,000-രൂപയും അടങ്ങുന്ന പുരസ്‌ക്കാരം ആകാശവാണിയിലെ മേളവിഭാഗത്തില്‍ എ ഗ്രേഡ് കലാകാരാനുമായ കുരഞ്ഞിയൂര്‍ പാന്തറ മണിയ്ക്കും, 5,001-രൂപയും, ഫലകവും അടങ്ങിയ എടവനമുരളീധരന്‍ സ്മാരക പ്രഥമപുരസ്‌കാരം, കല്ലാറ്റ് മണികണ്ഠനും, 5,001-രൂപയും ഫലകവും അടങ്ങിയ അകമ്പടി രാധാകൃഷ്ണന്‍ നായര്‍ സ്മാരക പുരസ്‌കാരം, കെ.നാരായണന്‍ നായര്‍ക്കും, 5,001-രൂപയും ഫലകവും അടങ്ങുന്ന കോമത്ത് അമ്മിണിയമ്മ സ്മാരക പുരസ്‌കാരം, പാലിയത്ത് വസന്ത മണി ടീച്ചര്‍ക്കും ചടങ്ങില്‍ സമ്മാനിയ്ക്കും.

എളവള്ളി നന്ദകുമാര്‍, ചൊവ്വല്ലൂര്‍ ചിന്നപ്പന്‍നായര്‍, കലാനിലയം കമല്‍നാഥ്, അജി എടക്കളത്തൂര്‍ എന്നിവരെയും ചടങ്ങില്‍ സ്‌നേഹാദരം നല്‍കി അനുമോദിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു വാര്‍ത്താസമ്മേളനത്തില്‍ ശശിവാറണാട്ട്, ഗുരുവായൂര്‍ ജയപ്രകാശ്, ബാലന്‍ വാറണാട്ട്, ഉണ്ണികഷ്ണന്‍ എടവന, എ. ദേവീദാസന്‍, മുരളി അകമ്പടി എന്നിവർ പങ്കെടുത്തു

Vadasheri Footer