Madhavam header
Above Pot

തിരുവെങ്കിടം അടിപ്പാത,  കിഫ്‌ബി ഫണ്ട്  അനുവദിക്കണം : ബ്രദേഴ്സ് ക്ലബ്

ഗുരുവായൂർ : തീർഥാടനനഗരിയായ ഗുരുപവനപുരിയിൽ മേൽപ്പാല പ്രവർത്തനങ്ങളുടെ ഭാഗമെന്ന നിലയിൽ തിരുവെങ്കിടം അടിപ്പാതയും കിഫ്‌ബി ഫണ്ടിൽ ഉൾപ്പെടുത്തണമെന്ന്  ബ്രദേഴ്സ് ക്ലബ്ബിൻറെ വാർഷിക പൊതുയോഗം  പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു .
               . തിരുവെങ്കിടം അടിപ്പാതക്കായി  “കിഫ്‌ബി ഫണ്ട്‌” സർക്കാർ തലത്തിൽ  അനുവദിയ്ക്കുവാൻ  വേണ്ടുന്ന സത്വര നടപടികൾ സ്വീകരിക്കുന്നതിനു . തൃശൂർ എം. പി, ഗുരുവായൂർ എം. എൽ. എ, ഗുരുവായൂർ മുൻസിപ്പൽ  ചെയർമാൻ എന്നിവർക്കും നിവേദനം നൽകുവാനും യോഗം  തീരുമാനിച്ചു . 
ശശി വാറണാട്ട് , മുരളീധര കൈമൾ , നന്ദകുമാർ കാറാത്ത്   , ജ്യോതിദാസ് കൂടത്തിങ്കൾ  , മുരളി അകമ്പടി , ജോയ്  തോമസ് , രാജഗോപാൽ കാക്കശ്ശേരി എന്നിവർ പ്രസംഗിച്ചു .
2021-2023  പുതിയ ഭാരവാഹികൾ :
ചന്ദ്രൻ ചങ്കത്ത് –   (പ്രസിഡണ്ട്‌ ).
ബാലൻ വാറനാട്ട്, ജോൺസൺ. സി. ഡി –  (വൈ. പ്രസിഡണ്ടുമാർ ).
രവികുമാർ കാഞ്ഞുള്ളി –
( ജനറൽ സെക്രട്ടറി ).
പ്രദീപ്‌ നേടിയേടത്ത്,
പിന്റോ നീലങ്കാവിൽ –
(ജോ. സെക്രട്ടറിമാർ ).
ജിഷോ പുത്തൂർ – ( ട്രഷറർ ).
വിനോദ്കുമാർ അകമ്പടി, ശ്രീനാരായണൻ പട്ടത്തയിൽ, മാധവൻ പൈക്കാട്ട്, നന്ദകുമാർ ചങ്കത്ത്, മുരളി പൈക്കാട്ട്, പ്രദീപ്‌ കുമാർ കോമത്ത്,
ബ്രിസ്റ്റോ തരകൻ, ശശിധരൻ അകമ്പടി ( ഭരണ സമിതി അംഗങ്ങൾ ).

Vadasheri Footer