Header 1 vadesheri (working)

ചാവക്കാട് തിരുവത്രയിൽ ആൾതാമസമില്ലാത്ത വീട്ടിൽ കവർച്ച. 42 പവൻ സ്വർണം നഷ്ടപ്പെട്ടു .

Above Post Pazhidam (working)

ചാവക്കാട് : തിരുവത്ര പുതിയറയിൽ ആൾതാമസമില്ലാത്ത വീട്ടിൽ കവർച്ച. 42 പവനോളം സ്വർണ്ണാഭരണം നഷ്ടപ്പെട്ടു .പുതിയറ സെന്ററിൽ മുസ്ലിം ലീഗ് ഓഫീസിനു എതിർവശത്തുള്ള അഷറഫിൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. അഞ്ചങ്ങാടിയിലെ സൽവ ഓഡിറ്റോറിയം ഉടമയും പ്രവാസിയുമായ അഷ്റഫും കുടുംബവും ചികിത്സാർത്ഥം ഒരുമാസത്തോളമായി മാറി താമസിക്കുകയാണ്.

First Paragraph Rugmini Regency (working)

അടുക്കള വാതിൽ കുത്തിതുറന്നാണ് മോഷ്ടാവ് അകത്ത് കയറിയിട്ടുള്ളത്. അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ആഭരണപെട്ടികളും മറ്റു സാധനകളും വാരിവലിച്ചിട്ട നിലയിലാണ്.
സി സി ടി വി ക്യാമറകൾ നശിപ്പിച്ച നിലയിലാണ് ഉള്ളത്. വീടും പരിസരവും നോക്കാൻ ഏല്പിച്ച വ്യക്തി രാത്രിയിൽ ലൈറ്റുകൾ ഓൺചെയ്ത് പോയതായിരുന്നു. രാവിലെ തിരിച്ചെത്തിയപ്പോഴാണ് അടുക്കള വാതിൽ പൊളിഞ്ഞു കിടക്കുന്നത് കണ്ടത്. മോഷ്ടാവ് മതിൽ ചാടിയാണ് വീട്ടുവളപ്പിൽ പ്രവേശിച്ചിട്ടുള്ളത് .ചാവക്കാട് പോലീസ് എത്തി അന്വേഷണം ആരംഭിച്ചു

Second Paragraph  Amabdi Hadicrafts (working)