ചാവക്കാട് തിരുവത്ര ജമാഅത്ത് ഭരണം ഇനി വഖഫ് ബോർഡിന്
ചാവക്കാട് : തിരുവത്ര ജമാഅത്ത് ഭരണം കേരള വഖഫ് ബോർഡ് ഏറ്റെടുത്തു. വഖഫ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവിനെ തുടർന്ന് മുത്തവല്ലിയായി ഇഖ്ബാൽ എ മുഹമ്മദ് ചുമതലയേറ്റു. ഇന്നു മുതൽ തിരുവത്ര ജമാഅത്തിനു കീഴിലെ പള്ളിയുടെയും മുതലുകളുടെയും മേൽനോട്ടം മുത്തവല്ലിക്കായിരിക്കും. പള്ളിയുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങൾക്കും ഇനി മുത്തവല്ലിയുമായി ബന്ധപ്പെടണം.
തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കി ഭരണം പുതിയ കമ്മിറ്റിയെ ഏൽപ്പിക്കുന്നത് വരെ കേരള വഖഫ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബി.എം ജമാൽ മുത്തവല്ലിയായി അഡ്വ. ഇഖ്ബാൽ എ മുഹമ്മദിനെ ചുമതലപ്പെടുത്തിയത്. ഇന്ന് ജമാഅത്ത് കമ്മറ്റി ഓഫീസിലെത്തിയ ഇഖ്ബാൽ മുഹമ്മദ് മുത്തവല്ലി സ്ഥാനം ഏറ്റെടുത്തു. ഇതു സംബന്ധിച്ച വഖഫ് ബോർഡ് ഉത്തരവ് നോട്ടീസ് ജമാഅത്ത് ഓഫീസിന് മുന്നിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒരു ദശകത്തിലേറേയായി തിരുവത്ര പുത്തന്‍ കടപ്പുറത്തെ തിരുവത്ര ജുമാഅത്ത് കമ്മിറ്റിയില്‍ നടന്നുവരുന്ന തര്ക്കതത്തിന് ഇതോടെ അന്ത്യമാകുകയാണ്. 2003 ലെ ജനറല്‍ ബോഡി തെരഞ്ഞെടുപ്പോടെയാണ് ജുമാഅത്ത് കമ്മിറ്റിയില്‍ ചേരിപ്പോരും തര്ക്ക്വും തുടങ്ങിയത്. യോഗം തുടങ്ങിയതോടെ ഇരു വിഭാഗവും തമ്മില്‍ തർക്കം ആരംഭിക്കുകയും ബഹളത്തിലെത്തിയതോടെ അലങ്കോലമായ തെരെഞ്ഞുപ്പ് പ്രവര്ത്തകനം നിര്ത്തി വെക്കുകയുമായിരുന്നു. തുടര്ന്ന് പഴയ കമ്മിറ്റി രണ്ടായി പിളര്ന്ന്് അതിലൊരു വിഭാഗം കമ്മിറ്റിയുമായി മുന്നോട്ടു പോയി. ഇതേ തുടര്ന്നാ ണ് നാട്ടൂകാര്‍ ഹൈക്കോടതിയെ സമീപിച്ചത്. 2009 ല്‍ ഇക്കാര്യത്തില്‍ ഇടപെട്ട് ഉചിതമായ നടപടിയെടുക്കാന്‍ ഹൈക്കോടതി വഖഫ് ബോര്ഡിിനോട് നിര്ദ്ദേെശിച്ചു.
വഖഫ് ബോര്ഡ്് രണ്ട് കക്ഷികള്ക്കും നോട്ടീസയച്ച് അവരവരുടെ വാദങ്ങള്കേ ട്ട ശേഷം വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ആവശ്യപ്പെട്ടു. ഇതേ തുര്ന്ന് അഡ്വ. ടി.എന്‍ സുജീര്‍ റിട്ടേണിംഗ് ഓഫീസറായെത്തി എല്ലാ നടപടി ക്രമങ്ങളും പൂര്ത്തി യാക്കി നടത്തിയ തെരഞ്ഞെടുപ്പില്‍ നിലവിലെ കമ്മറ്റിയെ മാറ്റി നാട്ടുകാര്‍ കെ.നാവാസ്, പി.എം ഹംസ എന്നിവര്‍ പ്രസിഡണ്ടും സെക്രട്ടറിയുമായി പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും ചെയ്തു. എന്നാല്‍ എതിര്‍ വിഭാഗം ഈ നടപടിക്കെതിരെ വീണ്ടും പരാതിയുമായി വഖഫ് ട്രിബ്യൂണലിനെ സമീപിച്ചു. തിരുവത്ര ജുമാഅത്ത് പള്ളിയില്‍ വഖഫ് ബോര്ഡിയന് ഇടപടേണ്ട കാര്യമില്ലെന്നും പള്ളിയും വസ്തുക്കളും സൊസൈറ്റി ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയതുണ്ടാക്കിയ പഴയ കമ്മിറ്റിയുടേതാണെന്നും ഇവര്‍ അവകാശപ്പെട്ടു.
ഇതേ തുടര്ന്നുള്ള വാദങ്ങള്ക്കൊ ടുവിലാണ് ട്രിബ്യൂണല്‍ ജഡ്ജ് എസ്.എസ് വാസന്‍ വിധി പ്രഖ്യാപിച്ചത്. 1991 ലാണ് സൊസൈറ്റി ആക്റ്റ് പ്രകാരം തിരുവത്ര ജുമാഅത്ത് കമ്മിറ്റി നിലവില്‍ വന്നതെന്നും എന്നാല്‍ പതിറ്റാണ്ടുകള്ക്ക്ത മുമ്പേ പള്ളിയും പള്ളിയുടെ വസ്തുവഹകളും നിലവിലുണ്ടായിരുന്നെന്നും അദ്ദേഹം വിധിയില്‍ വ്യക്തമാക്കിയിരുന്നു.