Header 1 vadesheri (working)

കോട്ടപ്പടി സെന്റ് ലാസേർസ് ദേവാലയത്തിൽ തിരുപ്പട്ട സ്വീകരണവും തിരുന്നാളും

Above Post Pazhidam (working)

ഗുരുവായൂർ : കോട്ടപ്പടി സെന്റ് ലാസേർസ് ദേവാലയത്തിൽ ജനുവരി 1,2,3,4 തിയ്യതികളിൽ നടക്കുന്ന തിരുന്നാളിന്റെ മുന്നോടിയായി ഡിസംബർ 30ന് വിബിന്റോ ചിറയത്ത്, ജെയ്സൺ ച്ചൊവ്വല്ലൂർ, ഷെബിൻ പനക്കൽ എന്നിവരുടെ പൗരോഹിത്യ സ്വീകരണത്തിന് തൃശ്ശൂർ അതിരൂപത മെത്രാൻ മാർ ആൻഡ്രൂസ് താഴത്ത് മുഖ്യ കാർമികത്ത്വം വഹിക്കും.

First Paragraph Rugmini Regency (working)

തുടർന്ന് നടക്കുന്ന തിരുന്നാൾ ആഘോഷങ്ങൾക്ക് ഇടവകയിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്തത്തിൽ ഗാനമേള, ഫാൻസി വെടിക്കെട്ട്, യു എ ഇ പ്രവാസി കൂട്ടായ്മയുടെ ബഹു നില പന്തൽ എന്നിവ ഉണ്ടാകും. രാവിലെ നടന്ന ദിവ്യബലിക്കു ശേഷം തിരുന്നാൾ ഓഫീസ് ഉദ്ഘാടനം വികാരി . ഫാ ഷാജി കൊച്ചുപുരക്കൽ നിർവ്വഹിച്ചു. തിരുന്നാളിന്റെ ആദ്യ ഫണ്ട് സമർപ്പണം സിബിൽ ജോസ് തരകൻ നിർവ്വഹിച്ചു. പ്രസുദേന്തി ഫണ്ട് ജെയ്സൺ ജോർജ് നിർവ്വഹിച്ചു.

എസ് എൽ മീഡിയ ഒരുക്കിയ തിരുന്നാളിന്റെ ലോഗോ പ്രകാശനം വികാരി ഷാജി കൊച്ചുപുരക്കൽ നിർവ്വഹിച്ചു. പ്രസ്തുത ചുങ്ങുകൾക്ക് വികാരി . ഫാ ഷാജി കൊച്ചു പുരക്കൽ അസി. വികാരി എഡ്‌വിൻ ഐനിക്കൽ, ജനറൽ കൺവീനർ ബാബു വി കെ , ട്രസ്റ്റിമാരായ ഡേവീസ് സി കെ , പോളി കെ പി , സെബി താണിക്കൽ, വിവിധ കമ്മിറ്റി കൺവീനർ മാർ. പി ആർ ഒ ജോബ് സി. ആൻഡ്രൂസ് എന്നിവർ നേതൃത്തം നൽകും.

Second Paragraph  Amabdi Hadicrafts (working)