Above Pot

ഗുരുവായൂർ തിരുനാവായ റെയിൽവേ പദ്ധതി : ഹിന്ദു ഐക്യവേദി ഒപ്പ് ശേഖരണം നടത്തി

ഗുരുവായൂർ : ഗുരുവായൂർ തിരുനാവായ റെയിൽവേ പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു ലക്ഷം പേർ ഒപ്പിട്ടുള്ള നിവേദനം സമർപ്പിക്കാനായി ഹിന്ദു ഐക്യവേദി ചാവക്കാട് താലൂക്കിൻറെ നേതൃത്വത്തിൽ ഒപ്പ് ശേഖരണം നടന്നു.ഗുരുവായൂർ ക്ഷേത്രം പടിഞ്ഞാറെ നടയിൽ നടന്ന ഒപ്പ് ശേഖരണ പരിപാടി ഹിന്ദു ഐക്യവേദി ചാവക്കാട് താലൂക്ക് പ്രസിഡന്റ് സോമൻ തിരുനെല്ലൂർ ഉദ്ഘാടനം ചെയ്തു.

First Paragraph  728-90

Second Paragraph (saravana bhavan

ചാവക്കാട് താലൂക്ക് സംഘടനാ സെക്രട്ടറി വി.മുരളീധരൻ അധ്യക്ഷത വഹിച്ചു.ഹിന്ദു ഐക്യവേദി തൃശൂർ ജില്ലാ സെക്രട്ടറി ശശി ആനക്കോട്ടിൽ മുഖ്യ പ്രഭാഷണം നടത്തി.ചാവക്കാട് താലൂക്ക് ഭാരവാഹികളായ ജനറൽ സെക്രട്ടറി പ്രകാശൻ കരിമ്പുള്ളി,സഹ സംഘടനാ സെക്രട്ടറി പി.കെ.മോഹൻദാസ്,സെക്രട്ടറിമാരായ സുനിൽ അയിനിപ്പുള്ളി,കെ.പി.മണികണ്ഠൻ,മഹിളാ ഐക്യവേദി ജില്ലാ സെക്രട്ടറി ഷീലസുനിൽ,മഹിളാ ഐക്യവേദി ചാവക്കാട് താലൂക്ക് പ്രസിഡന്റ് സ്മിതാപ്രമോദ്,ട്രഷറർ രബിത വാഴപ്പുള്ളി,ചാവക്കാട് മുനിസിപ്പൽ ജനറൽ സെക്രട്ടറി ഹരിദാസ് ദ്വാരക തുടങ്ങിയവർ ഒപ്പ് ശേഖരണ പരിപാടിക്ക് നേതൃത്വം നൽകി.രാവിലെ 9 മണി മുതൽ 2 മണി വരെ ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിലും,പടിഞ്ഞാറെ നടയിലും,തെക്കേ നടയിലുമാണ് ഒപ്പ് ശേഖരണം നടന്നത്.