Header 1 vadesheri (working)

തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ഉത്സവം കൊടിയിറങ്ങി

Above Post Pazhidam (working)

ഗുരുവായൂർ  : തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ഉത്സവത്തിന് ആറാട്ടോടെ സമാപനമായി. വൈക്കീട്ട് അനുഷ്ഠാന – ആചാര- താന്ത്രികനിറ സമൃദ്ധിയോടെ നടന്ന ആറാട്ട് ബലി, കിഴക്കെ നടക്കൽ ഭഗവാനെ എഴുന്നെള്ളിച്ച് വെക്കൽ, ദീപാരാധന, യാത്രാബലിഎന്നിവക്ക് ശേഷം ഭഗവാൻ ഗ്രാമപ്രദക്ഷിണത്തിന് പുറത്തെക്ക് എഴുന്നെള്ളി . ഗജവീരൻ അനന്തനാരായണൻ തിടമ്പേറ്റി ഗുരുവായൂർ മുരളിയുടെ നാദസ്വരവും പരിശവാദ്യത്തോടെയും താളമേള കൊഴുപ്പുമായി നൂറ് കണക്കിന് താലപ്പൊലി സാന്നിദ്ധ്യമായി ഗ്രാമപ്രദക്ഷിണവുമായി നീങ്ങിയഎഴുന്നെള്ളിപ്പ് വഴി നീളെ നിറപറകളാലും ,അലങ്കാരങ്ങളാലും ഭക്തർ വരവേറ്റ് ഗുരുവായൂർ മജ്ഞുളാൽ പരിസരത്ത് എത്തി ഗുരുവായൂരപ്പനെ വണങ്ങി തിരിച്ച് ക്ഷേത്രാങ്കണത്തിലെത്തി കോട്ടപ്പടി സന്തോഷ് മാരാരുടെ നേതൃത്വത്തിൽസ്ഥീകരിച്ച്‌ വാദ്യതാളത്തോടെ എഴുന്നെള്ളിപ്പ് പൂർത്തികരിച്ച് ക്ഷേത്ര ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻനമ്പൂതിരിപ്പാടിന്റെ സാന്നിദ്ധ്യത്തിൽ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ അനുബന്ധ പൂജകളോടെആചാര ശ്രേഷ്ഠമാരുടെപങ്കാളിത്തത്തോടെക്ഷേത്ര തീർത്ഥകുളത്തിൽ ഭഗവാന്റെ ആറാട്ട്നടത്തി. പൂജകളും ഓട്ടപ്രദക്ഷിണവും പൂർത്തികരിച്ച് കൊടി ഇറങ്ങിയതോടെ ഇത്തവണത്തെ ഉത്സവത്തിന് പരിസമാപ്തി കുറിക്കുകയും ചെയ്തു .ക്ഷേത്ര ഭാരവാഹികളായ ശശി വാറണാട്ട്, പ്രഭാകരൻ മണ്ണൂർ, സേതു തിരുവെങ്കിടം, ബാലൻ വാറണാട്ട്, എ.വിനോദ് കുമാർ, രാജു കലാനിലയം , ശിവൻ കണിച്ചാടത്ത് , ഹരി കൂടത്തിങ്കൽ, രാജു പെരുവഴിക്കാട്ട്, പി.ഹരി നാരായണൻ , ടി.കെ. അനന്തകൃഷ്ണൻ , മാനേജർ പി.രാഘവൻ നായർ എന്നിവർ ബ്രഹ്മോത്സവത്തിന് മുഴുനീളെ നേതൃത്വം നൽകി

First Paragraph Rugmini Regency (working)