Post Header (woking) vadesheri

തെരെഞ്ഞെടുപ്പ് അട്ടിമറിക്കാൻ സി പി എം നടത്തുന്ന ശ്രമം അപലപനീയം: കോൺഗ്രസ്സ്.

Above Post Pazhidam (working)

ഗുരുവായൂർ : നഗരസഭ തെരെഞ്ഞെടുപ്പ് അട്ടിമറിക്കാൻ സി പി എം നടത്തുന്ന ശ്രമം അപലപനീയമാണ് എന്ന് കോൺഗ്രസ്സ് മുനിസിപ്പൽ തല നേതൃത്വ യോഗം വിലയിരുത്തി. സ്വന്തം സർക്കാർ നിയോഗിച്ച ഡീലിമിറ്റേഷൻ കമ്മറ്റി നിശ്ചയിച്ച മാനദ്ദണ്ഡങ്ങൾ പ്രകാരം വാർഡ് വിഭജനം പൂർത്തിയാക്കിയപ്പോൾ അതിനെതിരെ ബഹു ഹൈക്കോടതിയിൽ കേസ്സ് ഫയൽ ചെയതിരിക്കുകയാണ് സി പി.എം. വാസഗൃഹങ്ങളുടെ എണ്ണത്തിൻ്റെ അടിസ്ഥാനത്തിൽ വാർഡ് വിഭജനം നടത്തുന്നതിനാണ് സംസ്ഥാന ഡീലിമിറ്റേഷൻ കമ്മറ്റി വ്യവസ്ഥ ചെയ്തത്.

Ambiswami restaurant

ആയത് മാറ്റി ജനസംഖ്യ അടിസ്ഥാനത്തിൽ വാർഡ് വിഭജനം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ കേസ്സ് ഫയൽ ചെയ്തത് തെരെഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനാണ്. സംസ്ഥാനത്തെ എല്ലാ കോർപ്പറേഷനുകളിലും, നഗരസഭകളിലും വാസഗൃഹങ്ങളുടെ അടിസ്ഥാനത്തിൽ വാർഡ് വിഭജനം നടത്തുമ്പോൾ ഗുരുവായൂരിൽ മാത്രം ജനസംഖ്യ അടിസ്ഥാനത്തിൽ വാർഡ് വിഭജനം നടത്തണമെന്ന സി. പി എം വാദം പരിഹാസ്യമാണ്. വാർഡ് വിഭജനത്തെ തുടക്കം മുതലേ സി പി എ തകിടം മറിക്കാൻ ശ്രമിച്ചിട്ടുള്ളതാണ് അതു കൊണ്ടാണ് നിയമ വിരുദ്ധമായിട്ടു പോലും കൗൺസിൽ യോഗത്തിൽ പ്രമേയം അവതരിപ്പിക്കുകയും തിരഞെടുപ്പ് കമ്മീഷന്റെ മുൻപിൽ പരാതിയുമായും ഒക്കെ നീങ്ങിയത്.

Second Paragraph  Rugmini (working)

അവിടെയൊന്നും ഫലം കിട്ടാതായതോടെയാണ് സി പി എം ഹൈക്കോടതിയിൽ ഇത്തരത്തിലുള്ള നീക്കവുമായി പോയിരിക്കുന്നത് സി പി എം നടപടിക്കെതിരെ നിയമപരമായി നിങ്ങുന്നതിനും, അവരുടെ ഇരട്ടത്താപ്പ് തുറന്ന് കാട്ടുന്നതിനുള്ള പ്രക്ഷോഭ പരിപാടികൾ ആവിഷ്ക്കരിക്കാനും യോഗം തീരുമാനിച്ചു.
നഗരസഭ പ്രതിപക്ഷ നേതാവ് കെ. പി ഉദയൻ അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂർ ബ്ലോക്ക് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത്, മുൻ ബ്ലോക്ക് പ്രസിഡണ്ടുമാരായ എ.ടി സ്റ്റീഫൻ, ആർ രവികുമാർ, മണ്ഡലം പ്രസിഡണ്ടുമാരായ ഒ .കെ ആർ മണികണ്ഠൻ, ആൻ്റോ തോമാസ്, ബി.വി ജോയ്, കൗൺസിലർ കെ.പി എ റഷീദ് എന്നിവർ സംസാരിച്ചു

Third paragraph