Post Header (woking) vadesheri

ഗുരുവായൂരിൽ തെരുവ് നായ്ക്കൾക്ക് വാക്സിനേഷൻ യജ്ഞം

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂരിലെ തെരുവ് നായ്ക്കൾക്കുള്ള വാക്സിനേഷൻ വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്ന് നഗര സഭ ചെയർ മാൻ എം കൃഷ്ണ ദാസ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു .രാവിലെ എട്ടിന് ഇന്ദിരാ ഗാന്ധി ടൗൺ ഹാൾ പരിസരത്ത് നിന്നും വാക്സിനേഷൻ തുടങ്ങും .ഒരു മാസം നീണ്ടു നിൽക്കുന്ന വാക്സിനേഷൻ യജ്ഞം വെറ്റിനറി വകുപ്പുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്.

First Paragraph Jitesh panikar (working)

300 നായകൾക്ക് കുത്തി വെക്കുന്നതിനുള്ള വാക്സിൻ സ്റ്റോക്ക് ഉണ്ടെന്നും ബാക്കി ആവശ്യമുള്ള വാക്സിൻ പൊതു മാർക്കറ്റിൽ നിന്നും വാങ്ങുമെന്നും ചെയർമാൻ പറഞ്ഞു .2020 ൽ ഏകദേശം 750 തെരുവ് നായ്ക്കളാണ് നഗര സഭ പ്രദേശത്ത് ഉണ്ടായിരുന്നതെന്നും ഇപ്പോൾ അത് ഏകദേശം രണ്ടായിരത്തിൽ അധിക മായിട്ടുണ്ടാകും എന്ന് നഗര സഭ സെക്രട്ടറി അഭിപ്രായപ്പെട്ടു . നഗരസഭ വൈസ് ചെയർമാൻ, വിവിധ സ്ഥിരം സമിതി അധ്യക്ഷന്മാർ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു