തെരുവ് നായ്ക്കൾക്ക് പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പ്
ചാവക്കാട് : ചാവക്കാട് നഗരസഭയിൽ തെരുവുനായക്കൾക്ക് പേവിഷ ബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പിനുള്ള യജ്ഞത്തിന് തുടക്കമായി. തെരുവുനായ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി ചാവക്കാട് നഗരസഭയിലെ 300 തെരുവ് നായ്ക്കൾക്ക് പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പ് നടത്താനായി 1,00,000 രൂപ ചാവക്കാട് നഗരസഭ വകയിരുത്തിയിട്ടുണ്ട്.
2022 വർഷത്തിന്റെ തുടർച്ചയായി 2023-24 വർഷവും നഗരസഭ ഈ പദ്ധതിക്കായി തുക വകയിരുത്തിയിട്ടുണ്ട്. ഫെബ്രുവരി 1 മുതൽ 8 വരെയുള്ള ദിനങ്ങളിൽ പദ്ധതി പൂർത്തീകരിക്കുന്നതാണ്. നഗരസഭാമ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. സീനിയർ വെറ്റിനറി സർജൻ ഡോ.ജി ശർമിള, വെറ്റിനറി സർജൻ ഡോ. ആതിര, മൃഗാശുപത്രി ജീവനക്കാരൻ ബാലൻ, മെഹറ, ആരോഗ്യവിഭാഗം ജീവനക്കാരായ വസന്ത്,ബിജു എന്നിവർഅംഗീകൃത നായ പിടുത്തക്കാരുടെ സാന്നിധ്യത്തിൽ കുത്തിവെപ്പിന് നേതൃത്വം നൽകി..