Above Pot

ഗുരുവായൂരിൽ തെരുവ് നായ്ക്കൾക്ക് വാക്സിൻ നൽകും.

ഗുരുവായൂർ ക്ഷേത്ര പരിസരത്തുള്ള തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്സിൻ നൽകുന്നതിന് ദേവസ്വം , നഗരസഭാ ,പോലീസ് ഉന്നതതല യോഗം തീരുമാനിച്ചു. ഇതിനായി സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് അനുമതിയോടെ നായ്കളെ പിടികൂടുന്നതിന് നായ പി ടുത്തക്കാരുടെ സേവനം തേടും. ക്ഷേത്രപരിസരത്തുവെച്ച് ഭക്തർ നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് നിരുൽസാഹപ്പെടുത്താനും യോഗം തീരുമാനിച്ചു.

First Paragraph  728-90

Second Paragraph (saravana bhavan

ദേവസ്വം ചെയർമാൻ ഡോ: വി.കെ വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭരണ സമിതി അംഗം സി മനോജ്, ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഗുരുവായൂർ നഗരസഭ സെക്രട്ടറി ബീന എസ് കുമാർ, ഏസി പി കെ.ജി.സുരേഷ്, സി.ഐ സി.പ്രേമാനന്ദ കൃഷ്ണൻ എന്നിവരും ദേവസ്വത്തിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

കഴിഞ്ഞ ദിവസം നിരവധി ഭക്തര്ക്ക് പേ പിടിച്ച നായയുടെ കടിയേറ്റതിനെ തുടർന്നാണ് ദേവസ്വം ഇങ്ങനെ ഒരു തീരുമാനം എടുത്തത് . പണ്ട് ക്ഷേത്രത്തിൽ നായാട്ടി എന്ന ഒരു തസ്തിക ഉണ്ടായിരുന്നു , നായകളെ ഓടിച്ചു വിടുകയാണ് ഈ ജീവനക്കാരന്റെ ജോലി, ഇപ്പോൾ ക്ഷേത്ര നടയിൽ കടി പിടി കൂടുന്ന നായകളെ പോലും ഓടിച്ചു വിടാൻ സെക്യൂരിറ്റിക്കാർ മിനക്കെടില്ല ,അതെ സമയം ക്ഷീണം തീർക്കാൻ പന്തലിൽ കിടക്കുന്നവരെ ഓടിക്കാനാണ് സെക്യൂരിറ്റിക്കാർക്ക് താല്പര്യവും ,അവർക്ക് ലഭിച്ചിട്ടുള്ള നിർദേശവും ,അലഞ്ഞു തിരിയുന്ന നായകളെ ക്ഷേത്ര നടയിൽ നിന്നും നീക്കം ചെയ്യാതെ നായകളെ കൊണ്ടുള്ള ദുരിതം ഭക്തർക്ക് ഒരിക്കലും അവസാനിക്കില്ല