ചാവക്കാട് തെരുവുനായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്സിൻ നൽകി
ചാവക്കാട് : നഗരസഭയിൽ തെരുവുനായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്സിൻ നൽകുന്ന പദ്ധതിയ്ക്ക് തുടക്കമായി. രാവിലെ ആറിന് പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്നുമാണ് തെരുവുനായ്ക്കൾക്ക് വാക്സിൻ നൽകി തുടങ്ങിയത്. 30 തെരുവ് നായ്ക്കൾക്ക് ഇന്ന് വാക്സിൻ നൽകി. പതിനഞ്ചാം വാർഡിൽ തെരുവുനായ്ക്കൾ ക്കുള്ള പേവിഷ പ്രതിരോധ കുത്തിവെയ്പ്പ് യജ്ഞം നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.
വാർഡ് കൗൺസിലർ കെ. വി. ഷാനവാസ്, സീനിയർ വെറ്റിനറി സർജൻ ഡോ.ജി. ശർമിള എന്നിവർ പങ്കെടുത്തു. തൃശ്ശൂർ ഡോഗ് കാച്ചിങ് സ്ക്വാഡ് സുനിത അമ്പാടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നായ്ക്കളെ പിടികൂടുന്നത് . വാക്സിൻ നൽകിയ നായകളെ തിരിച്ചറിയുന്നതിനായി പ്രത്യേക നിറം നൽകുന്നതാണ്. ഓരോ വാർഡുകളിലെയും കൗൺസിലർമാരുടെ സാന്നിധ്യത്തിലാണ് നായ്ക്കൾക്ക് കുത്തിവെപ്പ് നൽകുന്നത്.
അഞ്ച് ദിവസങ്ങൾക്കുള്ളിൽ നഗരസഭ പരിധിയിലെ അലഞ്ഞു നടക്കുന്ന മുഴുവൻ തെരുവ് നായ്ക്കൾക്കും കുത്തിവയ്പ്പ് പൂർത്തീകരിക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് പറഞ്ഞു. (ബൈറ്റ് )വെറ്റിനറി സർജൻ ഡോ. ജി. ശർമിള, പി. ടി. എസ്. കെ. കെ. ബാലൻ, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരൻ കെ. വി. വസന്ത്, ഡ്രൈവർ എം. സി. രാജേഷ് എന്നിവർ നേതൃത്വം നൽകി.