Post Header (woking) vadesheri

തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പോസ്റ്റൽ ജീവനക്കാരി മരണത്തിന് കീഴടങ്ങി .

Above Post Pazhidam (working)

ഗുരുവായൂർ : തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പോസ്റ്റൽ ജീവനക്കാരി മരണത്തിന് കീഴടങ്ങി .. കണ്ടാണശേരി കല്ലുത്തിപ്പാറ തൈവളപ്പിൽ വേലായുധന്റെ മകൾ ഷീല (52) ആണ് മരിച്ചത്. കണ്ടാണശേരി പോസ്റ്റ് ഓഫിസിലെ പോസ്റ്റുവുമണാണ്..

Ambiswami restaurant

ഈ മാസം 14ന് വീടിനു സമീപത്തുവച്ചാണ് ഷീലയെ തെരുവുനായ കടിച്ചത്. ഇതിനു പ്രതിരോധ കുത്തിവയ്‌പ് നടത്തി. തിങ്കളാഴ്ച ബന്ധുവിന്റെ വീട്ടിൽവച്ച് ഛർദിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ.

Second Paragraph  Rugmini (working)