Header 1 vadesheri (working)

തിരുവത്ര തേർളി ശ്രീബാലഭദ്ര ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്‌ഠാദിന മഹോത്സവം.

Above Post Pazhidam (working)

ചാവക്കാട്:തിരുവത്ര തേർളി ശ്രീബാലഭദ്ര ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്‌ഠാദിന മഹോത്സവം ഭക്തി സാന്ദ്രമായി .പത്ത് ദിവസം നീണ്ടുനിന്ന ചടങ്ങിൽ പരിഹാര ക്രിയകളും,അഷ്ടബന്ധ നവീകരണ കലശവും ക്ഷേത്രം തന്ത്രി വെള്ളിത്തിട്ട കിഴക്കേടത്ത് മന വാസുദേവൻ നമ്പൂതിരിപ്പാടിൻറെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു.വൈദികൻ ചെറുമുക്ക് വല്ലഭൻ സോമയാജിപ്പാടിൻറെ കാർമ്മികത്വത്തിൽ കൂശ്മാണ്ടി ഹോമം,തുടർന്ന് ബ്രാഹ്മണ സമാരാധന,കാൽകഴുകിചൂട്ട്,വിളിച്ച്‌ ചൊല്ലി പ്രായശ്ചിത്തം,വിഷ്ണു സഹസ്രനാമ പാരായണം,പുരാണ പാരായണം,സായൂജ്യ പൂജ എന്നിവയും നടന്നു.

First Paragraph Rugmini Regency (working)

കൂടാതെ മഹാഗണപതിഹോമം,കലശപൂജ,ഉച്ചപൂ ജ എന്നിവയും,ഭുവനേശ്വരി ദേവിക്ക് വിശേഷാൽ പൂജകൾ,ഉഷപൂജ,നവകം,പഞ്ചഗവ്യം,കലശാഭിഷേകം,ബ്രഹ്മ രക്ഷസിന്റെ തറയിൽ വിശേഷാൽ പൂജകൾ,നാഗങ്ങൾക്ക് പാലും നൂറും,ദേവിയുടെ തിരുനടയ്ക്കൽ പറനിറയ്ക്കൽ വഴിപാട്,ദീപാരാധന എന്നിവയും നടന്നു.അന്നദാനവും ഉണ്ടായിരുന്നു.

Second Paragraph  Amabdi Hadicrafts (working)

രാജീവ് മാരാരുടെ നേതൃത്വത്തിൽ തായമ്പകയും അരങ്ങേറി .ക്ഷേത്രം മേൽശാന്തി കളരിക്കൽ ഉണ്ണിപ്പണിക്കരുടെ കാർമ്മികത്വത്തിൽ വടക്കൻ വാതുക്കൽ ഗുരുതി സമർപ്പണവും ശേഷം നട അടയ്‌ക്കൽ എന്നിവയും നടന്നു.ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് ടി.കെ.രവീന്ദ്രൻ,ജനറൽ സെക്രട്ടറി അഡ്വ.അശോകൻ തേർളി,ട്രഷറർ തേർളി നാരായണൻ,സുരേഷ്,അരുൺ ആദിത്യൻ തുടങ്ങിയവർ നേതൃത്വം നൽകി.