Header 1 vadesheri (working)

തെക്കുംകരയിലെ അധികാര ദുർവിനിയോഗം , പഞ്ചായത്ത് ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി

Above Post Pazhidam (working)

വടക്കാഞ്ചേരി : തെക്കുംകര പഞ്ചായത്ത് ഭരണസമിതിയുടെ അധികാര ദുർവിനിയോഗത്തിനും സ്വജനപക്ഷപാതത്തിനുമെതിരെ
തെക്കുംകര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേ ധ മാർച്ചും,ധർണ്ണയും നടത്തി ഡി സി സി പ്രസിഡണ്ട് .ജോസ് വള്ളൂർ ധർണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് തോമസ് പുത്തൂർ അദ്ധ്യക്ഷത വഹിച്ചു.

First Paragraph Rugmini Regency (working)

നേതാക്കളായ പി ജെ രാജു, ടി ടി എൽദോസ് ,വി എം കുര്യാക്കോസ്, എ ആർ കൃഷ്ണൻകുട്ടി, സുനിൽ ജേക്കബ്ബ്, കെ.ചന്ദ്രശേഖരൻ, വറീത് ചിറ്റിലപ്പിള്ളി, വർഗ്ഗീസ് വാകയിൽ, പി ടി സാമുവൽ, ടി വി പൗലോസ്, ജെയ്സൺ മാത്യു, കെ ആർ സന്ദീപ്, കെ.ബിരേഷ്, ലിസ്സി രാജു, വി ആർ ശ്രീകാന്ത്, പഞ്ചായത്തംഗങ്ങളായ പി ടി മണികണ്ഠൻ, ഷൈബി ജോൺസൺ, ലീന ജെറി എന്നിവർ സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡണ്ട് പി വി വിനയൻ സ്വാഗതവും, പഞ്ചായത്തംഗം പിഎസ് റഫീഖ് നന്ദിയും പറഞ്ഞു.കോൺഗ്രസിൻ്റെയും പോഷക സംഘടനകളുടെ നിരവധി നേതാക്കളും പ്രവർത്തകരും മാർച്ചിലും ധർണ്ണയിലും പങ്കെടുത്തു.