Header 1 vadesheri (working)

യുവാക്കളെ തീവ്ര വാദത്തിലേക്ക് നയിക്കുന്ന പുസ്തകങ്ങൾ നിരോധിക്കണം : ഡി ജി പി അനിൽ കാന്ത്

Above Post Pazhidam (working)

First Paragraph Rugmini Regency (working)

തിരുവനന്തപുരം: യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്കു നയിക്കുന്ന’വിജയത്തിന്റെ വാതില്‍, വാളിന്റെ തണലില്‍’ എന്നി പുസ്തകങ്ങള്‍ നിരോധിക്കണമെന്ന് ഡിജിപി അനിൽ കാന്ത് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിജിപിയുടെ ശുപാര്‍ശ.

Second Paragraph  Amabdi Hadicrafts (working)

മലയാളികള്‍ ഐഎസിലേക്ക് ആകര്‍ഷിക്കപ്പെട്ടതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഈ പുസ്തകമാണെന്നാണ് അന്വേഷണ ഏന്‍സികളുടെ നിഗമനം. ഡിജിപിയുടെ കത്തിനെത്തുടര്‍ന്ന്, പുസ്തകത്തിന്റെ ഉള്ളടക്കം പരിശോധിക്കാന്‍ മൂന്നംഗ സമിതിയെ ആഭ്യന്തര വകുപ്പ് ചുമതലപ്പെടുത്തി. പിആര്‍ഡി ഡയറക്ടര്‍, ആഭ്യന്തര സുരക്ഷാ വിഭാഗം ഐജി, ഡോ എന്‍ കെ ജയകുമാര്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.

അഹമ്മദ് ഇബ്രാഹിം മുഹമ്മദ് അല്‍ ദിമഷ്‌കി അല്‍ ദുമിയാതി അഥവാ ഇബ്നു നുഹാസാണ് പുസ്‌കത്തിന്റെ രചയിതാവ്. 14ാം നൂറ്റാണ്ടില്‍ ഈജിപ്റ്റില്‍ ജീവിച്ചിരുന്നതായി കരുതുന്ന മത പണ്ഡിതനാണിയാള്‍. ഇദ്ദേഹത്തിന്റെ പുസ്തകം മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തു പ്രചരിപ്പിക്കുകയായിരുന്നു. ഇതിനു പിന്നിലുള്ളവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

തീവ്രവാദ സ്വഭാവമുള്ളതും രാജ്യവിരുദ്ധ ഉള്ളടക്കമുള്ളതും മതങ്ങള്‍ തമ്മില്‍ സ്പര്‍ദയുണ്ടാക്കുന്നതും യുവാക്കളെ തീവ്രവാദ ചിന്തയിലേക്കു നയിച്ച്‌ തീവ്രവാദ ഗ്രൂപ്പുകളില്‍ ചേരുന്നതിനു പ്രേരിപ്പിക്കുന്നതുമായ ഉള്ളടക്കമാണ് പുസ്‌കത്തിലെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇക്കാരണത്താല്‍ സമൂഹ മാധ്യമങ്ങളിലടക്കം പുസ്തകത്തെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 21ന് ഡിജിപി ആഭ്യന്തരവകുപ്പിന് കത്തു നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കമ്മിറ്റി രൂപീകരിച്ചത്. ഇംഗ്ലീഷ് പരിഭാഷ ഇന്റര്‍നെറ്റിലുണ്ടെങ്കിലും മലയാളം വിവര്‍ത്തനമാണ് യുവാക്കള്‍ക്കിടയില്‍ ഏറെ പ്രചരിച്ചതെന്നും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.