Post Header (woking) vadesheri

തീവ്രവാദ പ്രവർത്തനങ്ങളുടെ അടിവേരറുക്കുന്ന തരത്തിൽ പൊലീസ് അന്വേഷണം നടക്കുന്നില്ല ; കെ സുരേന്ദ്രൻ

Above Post Pazhidam (working)

Ambiswami restaurant

ചാവക്കാട്: എസ്.ഡി.പി.ഐ മത തീവ്രവാദികളുടെ തീവ്രവാദ പ്രവർത്തനങ്ങളുടെ അടിവേരറുക്കുന്ന തരത്തിൽ പൊലീസ് അന്വേഷണം നടക്കുന്നില്ലെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ .മണത്തല ചാപ്പറമ്പിൽ എസ്.ഡി.പി.ഐ ക്രിമിനലുകൾ കൊലപ്പെടുത്തിയ ബിജെപി പ്രവർത്തകൻ കൊപ്പര ബിജുവിന്റെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Second Paragraph  Rugmini (working)

പൊലീസിന്റെ നടപടികൾ പലപ്പോഴും തീവ്രവാദ ശക്തികളെ സഹായിക്കുന്നതിന് തുല്യമാണ് .,ബിജുവിന്റെ കൊലപാതകത്തിലും എസ്.ഡി.പി ഐ ഉൾപ്പെടെയുള്ള മതഭീകരവാദ ശക്തികളുടെ പങ്കാളിത്തം പരസ്യമായി തെളിഞ്ഞതാണ് . അത് സ്ഥിരീകരിക്കാൻ പൊലീസ് തയ്യാറാവുന്നില്ല.സി.പി.എമ്മും മത വർഗ്ഗീയ ശക്തികളും തമ്മിലുള്ള കൂട്ടുകെട്ടാണ് ഈ അക്രമത്തെ കേരളത്തിൽ വ്യാപിപ്പിക്കാൻ കാരണമെന്നും അദ്ദേഹം ആരോപിച്ചു.

Third paragraph

ബി.ജെ.പി തൃശൂർ ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ അനീഷ് കുമാർ,ബി.ജെ.പി പാലക്കാട് മേഖല പ്രസിഡന്റ് വി.ഉണ്ണികൃഷ്ണൻ ,ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.കെ.ആർ.ഹരി, കർഷകമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എ.ആർ.അജിഘോഷ്, യുവമോർച്ച ജില്ലാ പ്രസിഡന്റ് സബീഷ് മരുതയൂർ,ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചമ്പത്ത്, ജനറൽ സെക്രട്ടറി സുമേഷ് തേർളി തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു