Header 1 vadesheri (working)

ചാവക്കാട് ഓണാഘോഷം 2022- തീരപ്പെരുമ സമാപിച്ചു

Above Post Pazhidam (working)

ചാവക്കാട് :നഗരസഭയും ചാവക്കാട് ടൂറിസം ഡെസ്റ്റിനേഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളുടെ . സമാപനം .ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. എം.എൽ.എ . എൻ.കെ.അക്ബർ അധ്യക്ഷത വഹിച്ചു. .ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഗുരുവായൂർ നഗരസഭ ചെയർമാനും ചേമ്പർ ഓഫ് മുനിസിപ്പൽ ചെയർമെൻ അധ്യക്ഷനുമായ എം. കൃഷ്ണദാസ്, കെ.കെ.മുബാറക്, ടി. ടി. ശിവദാസൻ അഡ്വ. മുഹമ്മദ്‌ ബഷീർ കൗൺസിലർ മാരായ അബ്ദുൾ റഷീദ് പി. എസ്, ബുഷറ ലത്തീഫ്, കെ. വി. സത്താർ, കബീർ പി. കെ . നഗരസഭ സെക്രട്ടറി കെ.ബി. വിശ്വനാഥൻ എന്നിവർ സംസാരിച്ചു.

First Paragraph Rugmini Regency (working)

ഓണാഘോഷത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സെപ്റ്റംബർ 2 മുതൽ 10 വരെ സംഘടിപ്പിച്ചിരുന്നത്. സെപ്റ്റംബർ 2 മുതൽ ഭക്ഷ്യമേളയും കാർണിവലും ഒരുക്കിയിരുന്നു.8,9,10 തീയതികളിലായാണ് പൊതുപരിപാടികൾ സംഘടിപ്പിച്ചത്. സെപ്റ്റംബർ 8 ന് ബഹു. ഗുരുവായൂർ എം.എൽ.എ പൊതുപരിപാടികളുടെ ഉദ്ഘാടനവും തുടർന്ന് 11 കെ.വി ട്രൂപ്പിന്റെ മ്യൂസിക് ബാൻഡും 9 ന് ഗാനമേളയും ഒരുക്കിയിരുന്നു. സമാപനദിവസമായ സെപ്റ്റംബർ 10 ന് കോഴിക്കോട് ബെല്ല ഇവന്റസ് ന്റെ നേതൃത്വത്തിൽ മെഗാ ഷോയും ഒരുക്കി.

Second Paragraph  Amabdi Hadicrafts (working)