
തീ മഴ വർഷിച്ച് ഇന്ത്യ, നടുങ്ങി പാകിസ്ഥാൻ.

ന്യൂഡല്‍ഹി: പാക് പ്രകോപനത്തിന് മറുപടിയായി അതിശക്തമായ തിരിച്ചടി തുടങ്ങി ഇന്ത്യ. പാക് തലസ്ഥാനമായ ഇസ്ലാമാബാദില്‍ വരെ ഇന്ത്യന്‍ ഡ്രോണുകളും മിസൈലുകളും

ആക്രമണം നടത്തി. പാകിസ്താന്റെ ലക്ഷ്യം ജമ്മു കശ്മീരിന് പുറമെ പഞ്ചാബും രാജസ്ഥാനും ഉള്‍പ്പെട്ടതോടെ നാവികസേനയും വ്യോമസേനയും രംഗത്തിറങ്ങി.
പാക്കിസ്ഥാനെതിരെ തിരിച്ചടിക്കുന്നതിൽ സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യമെന്ന് കേന്ദ്ര സർക്കാർ. ജമ്മുവിലും അതിർത്തി പ്രദേശങ്ങളിലും ഷെല്ലാക്രമണം നടത്തിയ പാകിസ്ഥാനെതിരെ തിരിച്ചടി തുടരുകയാണ്. അതിനിടെ, പാകിസ്ഥാന്റെ നാല് എയർ ഫോഴ്സ് വിമാനംവെടി വെച്ചിട്ടു. വ്യോമ പ്രതിരോധ സംവിധാനത്തിലൂടെയാണ് തകർത്തത്. അതേസമയം, പാക്കിസ്ഥാനിൽ ഡ്രോൺ ആക്രമണമെന്ന് പാക് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു തുടങ്ങി. ഗുജറാത്ത് തീരത്ത് നങ്കൂര മിട്ടഐ എൻ എസ് വിക്രാന്ത് ആണ് കറാച്ചി തുറമുഖത്ത് മിസൈൽ വർഷിച്ചത്

അതിനിടെ രണ്ട് പാക് പൈലറ്റുമാർ ഇന്ത്യയുടെ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്. ജയ്സാൽമീർ, അഖ്നൂർ എന്നിവിടങ്ങളിൽ നിന്നാണ് ഇവർ പിടിയിലായതെന്നാണ് വിവരം. അഖ്നൂർ ജമ്മു മേഖലയിലാണ്. ഈ രണ്ട് മേഖലകളിലും പാകിസ്ഥാൻ ആക്രമണം നടത്തിയിരുന്നു. ഇവിടങ്ങളിൽ അക്രമണം നടത്തിയ യുദ്ധവിമാനങ്ങളിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. വിമാനങ്ങൾ തകരുന്ന സാഹചര്യത്തിൽ ഇവർ പുറത്തേക്ക് ചാടിയതായിരിക്കാം എന്നാണ് അനുമാനം. ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും സേനാ വൃത്തങ്ങൾ പുറത്തുവിട്ടിട്ടില്ല.
പാകിസ്ഥാൻ്റേത് ഹമാസ് മാതൃകയിലുള്ള ആക്രമണമാണെന്ന് കരസേന വൃത്തങ്ങൾ പറയുന്നു. വ്യോമസേന കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഡ്രോണുകൾ എത്തിയത്. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പഞ്ചാബിൽ അമൃത്സറിലും, ഹോഷിയാർപൂർ എന്നിവിടങ്ങളിലും ബ്ലാക് ഔട്ട് പ്രഖ്യാപിച്ചു. അതിർത്തി മേഖലയിൽ ഡ്രോൺ ആക്രമണം നടക്കുകയാണ്. രാജസ്ഥാനിലും ഡ്രോൺ ആക്രമണമെന്ന് റിപ്പോർട്ട് പുറത്തുവരുന്നുണ്ട് ഇതിനിടെ പാകിസ്ഥാന്റെ സൈനിക മേധാവി യെ പുറത്താക്കി യാതായ റിപ്പോർട്ടുകൾ വരുന്നുണ്ട്. കൂടാതെ ബലൂച് മേഖലയിൽ ആഭ്യന്തര കലാപം ആരംഭിച്ചെന്നും ക്വറ്റ ബലൂച് പോരാളി കൾ പിടിച്ചെടുത്തതായും